സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ക്രിപ്റ്റോ വില ഇടിയുമ്പോഴും റഷ്യയിൽ ക്രിപ്റ്റോ ഖനനക്കാരുടെ ആവശ്യമേറുന്നു

ക്രിപ്റ്റോ ലോകത്തെ വൻകിട ഖനനക്കാർ പലരും റഷ്യയിൽ നിന്നാണെന്നത് പരസ്യമായ രഹസ്യമാണ്. ക്രിപ്റ്റോകളുടെ വിലയിലുണ്ടായ തകർച്ച മൂലം പല വൻകിട ഖനനക്കാരും ഖനനത്തിനുപയോഗിക്കുന്ന വളരെശക്തിയേറിയ കംപ്യൂട്ടറുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ചു റഷ്യ വിടുന്നതായി റിപ്പോർട്ടുണ്ട്.

കിട്ടിയ തുച്ഛവിലയ്ക്കാണ് ഇത്തരം ഉപകരണങ്ങളുടെ വില്പന നടക്കുന്നത്.ക്രിപ്റ്റോ വിലയിടിവിനിടയിലും ഇത് വാങ്ങാനും, ഖനനം നടത്താനും ഇപ്പോൾ റഷ്യയിൽ നല്ല ഡിമാൻഡ് ഉണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിപ്റ്റോ വോലറ്റുകളിൽ നുഴഞ്ഞു കയറാൻ പുതിയ തരം ആപ്പുകളും തന്ത്രങ്ങളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹി എയിംസിന്റെ സെർവറിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

4 കോടി രോഗികളുടെ വിവരങ്ങളാണ് ഹാക്കർമാർ അടിച്ചുമാറ്റിയിരിക്കുന്നത് എന്നാണ് സൂചന.

X
Top