2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ആവശ്യക്കാരേറുന്നു

ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ തുടർച്ചയായ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ‌ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 10.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 30 വർഷമായി കയറ്റുമതി രംഗത്ത് വളർച്ചാനിരക്ക് ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ഇത് ഇന്ത്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2000 സാമ്പത്തിക വർഷത്തിലെ മൊത്തം കയറ്റുമതിയെക്കാൾ കൂടുതലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തേത് എന്നത് ശ്രദ്ധേയമാണ്.

2008-ലെ ആഗോള പ്രതിസന്ധി 2010 വരെ വളർച്ചയെ മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് കയറ്റുമതി രംഗത്ത് ഇന്ത്യക്ക് മെച്ചപ്പെട്ട കാലമായിരുന്നുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

X
Top