പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കുതിപ്പ്; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.5 കോടിയായി

മുംബൈ: വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാണെങ്കിലും ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കുതിപ്പ്. സെപ്റ്റംബറിലെ കണക്കു പ്രകാരം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.50 കോടിയായി. 44 ലക്ഷം അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്.

മോത്തിലാല്‍ ഒസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2024-25 സാമ്പത്തിക വർഷം പ്രതിമാസം കൂട്ടിച്ചേർത്ത ശരാശരി അക്കൗണ്ടുകളുടെ എണ്ണം 40 ലക്ഷമായി.

സെൻട്രല്‍ ഡെപ്പോസിറ്ററി സർവീസ് ലിമിറ്റഡിലെ (സിഡിഎസ്‌എല്‍) അക്കൗണ്ടുകളുടെ എണ്ണത്തിലാണ് കുതിപ്പുണ്ടായത്. അതേസമയം, എൻഎസ്ഡിഎല്‍(നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)അക്കൗണ്ടുകളില്‍ കുറവും രേഖപ്പെടുത്തി.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചി(എൻഎസ്‌ഇ)ലെ സജീവമായ ഇടപാടുകാരുടെ എണ്ണം 4.79 കോടിയായി ഉയർന്നു. 2.4 ശതമാനമാണ് വർധന. 2023 സെപ്റ്റംബറിലെ 16.9 ശതമാനത്തില്‍നിന്ന് 64.5 ശതമാനമായാണ് കൂടിയത്.

അഞ്ച് ഡിസ്കൗണ്ട് ബ്രോക്കർമാർ വഴിയാണ് കൂടുതല്‍ അക്കൗണ്ടുകള്‍ തുറന്നത്. 1.1 ശതമാനം വർധനവോടെ സെറോധയിലെ ട്രേഡിങ് അക്കൗണ്ടുകളുടെ എണ്ണം 80 ലക്ഷത്തിലെത്തി.

വിപണി വിഹതമാകട്ടെ 16.6 ശതമാനമായി കുറഞ്ഞു. ഗ്രോയുടേതാണെങ്കില്‍ 3.1 ശതമാനം വർധിച്ച്‌ 1.23 കോടിയുമായി. വിപണി വിഹിതം 25.6 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.

പരമ്പരാഗത ബ്രോക്കർ വിഭാഗത്തില്‍ ഐസിഐസിഐ സെക്യൂറ്റീസിന് 19 ലക്ഷം പേരെ കൂടുതല്‍ ലഭിച്ചു. അതേസമയം വിപണി വിപത്തില്‍ 4.2 ശതമാനം ഇടിവും രേഖപ്പെടുത്തി.

X
Top