മുംബൈ: പൊതുജനങ്ങളുടെ പക്കലുള്ള കറന്‌സി ജൂലൈ 28 വരെ 1.56 ലക്ഷം കോടി രൂപ കുറഞ്ഞ് 32.2 ലക്ഷം കോടി രൂപയായി.മെയ് 19 ല്‍ 33.7 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. 2,000 രൂപ നോട്ടുകള് പിന്വലിക്കാനുള്ള റിസര്വ് ബാങ്കിന്റെ നീക്കമാണ് ഇടിവിന് കാരണം.
തല്‍ഫലമായി, ബാങ്കുകള്‍ അവരുടെ നിക്ഷേപ അടിത്തറയിലേക്ക് 9.7 ലക്ഷം കോടി രൂപ ചേര്‍ത്തു.ഇതോടെ ബാങ്ക് നിക്ഷേപം 190.2 ലക്ഷം കോടി രൂപയായി. ജൂലൈ 28 വരെ 5.4 ശതമാനം വര്‍ദ്ധനവ്.
മാത്രമല്ല,മുന് വര് ഷത്തെ ഇതേ കാലയളവിലെ് 5 ലക്ഷം കോടി രൂപയു (3.2 ശതമാനം) മായി തട്ടിച്ചുനോക്കുമ്പോള്‍ ഇരട്ടി. എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന്റെ സ്വാധീനം ഉള്‍പ്പെടുത്താതെയാണിത്.ബാങ്ക് നിക്ഷേപത്തിലെ കുതിച്ചുചാട്ടം കണക്കിലെടുത്ത്, മെയ് 19 നും ജൂലൈ 28 നും ഇടയില്‍ 10 ശതമാനം ഇന്‍ക്രിമെന്റല്‍ ക്യാഷ് റിസര്‍വ് അനുപാതം ഏര്‍പ്പെടുത്താനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായി.
ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം പിടിച്ചെടുക്കാനും 2000 രൂപ നോട്ട് പിന്‍വലിച്ചതിന്റെ ഫലമായി മിച്ച പണലഭ്യത ഇല്ലാതാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. സിസ്റ്റത്തിലെ മിച്ച പണലഭ്യത താല്‍ക്കാലികമാണെന്ന് ബാങ്കര്‍മാര്‍ അറിയിക്കുന്നുണ്ട്.
അതിനര്‍ത്ഥം വര്‍ദ്ധിച്ച സിആര്‍ആര്‍ (ഐസിആര്‍ആര്‍) പലിശനിരക്കിന്റെ വര്‍ദ്ധനവിന് കാരണമാകുമെന്നാണ്. കറന്‌സി പിന്‍വലിക്കലിന്റെ ഫലമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണം ഉടന് തന്നെ പിന്‍വലിക്കപ്പെട്ടേയ്ക്കും. നോട്ട് നിരോധന സമയത്തെ അനുഭവം ചൂണ്ടിക്കാട്ടി പൊതുമേഖലാ ബാങ്കര് പറഞ്ഞു.
ഐസിആര്‍ആര്‍ കാരണം പണലഭ്യത പ്രതീക്ഷിച്ചതിലും കര്‍ശനമാകുമെന്നും ഇത് ഹ്രസ്വകാല നിരക്കുകളില്‍ വര്‍ദ്ധനവിന് കാരണമാകുമെന്നും അകൈ്വറ്റ് റേറ്റിംഗ്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് സുമന്‍ ചൗധരിയും ചൂണ്ടിക്കാട്ടി.
‘പ്രഖ്യാപനത്തിന് ശേഷം (2,000 രൂപ നോട്ട് പിന്‍വലിക്കല്‍) ജൂലൈ 14 വരെ പ്രചാരത്തിലുള്ള കറന്‍സി 1.3 ലക്ഷം കോടി രൂപ കുറഞ്ഞു. സെപ്റ്റംബറോടെ സിസ്റ്റത്തിലേക്ക് 1.5 ലക്ഷം കോടി രൂപയുടെ പണലഭ്യത ഉണ്ടാകുമെന്ന ഞങ്ങളുടെ അനുമാനത്തിന് അനുസൃതമാണിത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലേയ്ക്കടുക്കുമ്പോള്‍, തിരഞ്ഞെടുപ്പ് സീസണില്‍ എടുക്കുന്നതിനാല്‍ ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ജൂലൈ 28 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നൊമുറയിലെ നഥാന്‍ ശ്രീബാലസുന്ദരം പറഞ്ഞു.
2023 ജൂണില്‍ എടിഎമ്മുകളില്‍ നിന്ന് മൊത്തം പണം പിന്‍വലിച്ചത് 2.66 ലക്ഷം കോടി രൂപയാണ്. മെയ് മാസത്തില്‍ പിന്‍വലിക്കപ്പെട്ടത് 2.78 ലക്ഷം കോടി രൂപ. ഉത്സവ സീസണോടനുബന്ധിച്ച് സെപ്റ്റംബര്‍ മുതല്‍ പണം പിന്‍വലിക്കല്‍ വര്‍ദ്ധിച്ചേയ്ക്കും.
‘ഉത്സവങ്ങള്‍ക്ക് പുറമേ, തിരഞ്ഞെടുപ്പ് സമയമായതും പണത്തിന്റെ ആവശ്യകതയും വര്‍ദ്ധിപ്പിക്കും. ഡിസംബറില്‍ നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഒരു മുതിര്‍ന്ന ബാങ്കര്‍ അറിയിച്ചു.