
മുംബൈ: സമീപകാല ഇടിവിന് ശേഷം വിപണികള്‍ ആശ്വാസ നേട്ടം കണ്ടെത്തി, റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി, അജിത് മിശ്ര വിലയിരുത്തുന്നു. ഗ്യാപ്പ്-അപ്പ് തുടക്കത്തിനുശേഷം, നിഫ്റ്റി ഒരു ബാന്‍ഡില്‍ തുടരുകയും ഒടുവില്‍ 19,518 ലെവലില്‍ സ്ഥിരത കൈവരിക്കുകയുമായിരുന്നു. മേഖലകളിലെ സമ്മിശ്ര പ്രവണത വ്യാപാരികളെ തിരക്കിലാക്കി.
ഐടി, ഫാര്‍മ, ബാങ്കിംഗ് എന്നിവ മാന്യമായ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളും പാര്‍ട്ടിയില്‍ പങ്കുകൊണ്ടു.നേട്ടം അസ്ഥിരമാണെന്ന് അതേസമയം മിശ്ര കരുതുന്നു.
19300 ലെവലില്‍ സപ്പോര്‍ട്ട് നേടിയെങ്കിലും 20 ദിന ഇഎംഎ ഭേദിക്കാന്‍ സൂചികയ്ക്കായിട്ടില്ല. അതിനുശേഷം മാത്രമേ അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കാനാകൂ. മാത്രമല്ല, ആഗോള സൂചികകള്‍ ഇടിവ് നേരിടുകയാണ്.
ഈ സാഹചര്യത്തില്‍ ഗുണമേന്മയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ മിശ്ര ആഹ്വാനം ചെയ്തു.