ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പലിശ നിരക്ക് വര്‍ധിച്ചിട്ടും ഭവന വായ്പ വിതരണം ശക്തിപ്പെട്ടു -ഐഎംജിസി സിഡിഒ

ന്യൂഡല്‍ഹി: നിരക്കുകളില്‍ വര്‍ധനവുണ്ടായിട്ടും ഭവന വായ്പ വിതരണം ശക്തിപ്പെട്ടതായി ഐഎംജിസി (ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരന്റി കോര്‍പറേഷന്‍), ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് ദിവാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിവാന്‍ ഇക്കാര്യം പറഞ്ഞത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നിയന്ത്രണത്തിലുള്ള ഐഎംജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി, എല്‍ഐസി ഹൗസിംഗ്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടേയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടേയും (എച്ച്എഫ്സി) പങ്കാളിയാണ്.

2022 മെയ് തൊട്ട് ഇതുവരെ 250 ബേസിസ് പോയിന്റ് റിപ്പോനിരക്ക് വര്‍ധനവാണ് കേന്ദ്രബാങ്ക് വരുത്തിയത്. വായ്പാദാതാക്കള്‍ ഇത് ഉപഭോക്താക്കളിലേയ്ക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും 30-50 ലക്ഷം, 50-75 ലക്ഷം വിഭാഗങ്ങളിലെ വായ്പ വിതരണത്തില്‍ വര്‍ദ്ധനവുണ്ടായി.

അതേസമയം കുറഞ്ഞ ലോണ്‍ യോഗ്യതയുടെ അഭാവവും ആകഷകമായ ലീസിംഗ് ഓപ്ഷനുകളുടെ ആവിര്‍ഭാവവും കാരണം മില്ലേനിയലുകള്‍ വീട് വാങ്ങല്‍ തീരുമാനങ്ങള്‍ നീട്ടിവയ്ക്കുകയാണ്. വായ്പാനിരക്കിലെ വര്‍ദ്ധനവ് കാരണം മാസയടവ് വര്‍ദ്ധിച്ചുവെന്നും കടമെടുപ്പുകാരില്‍ അമിത ഭാരമാണുള്ളതെന്നും ദിവാന്‍ സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ നിരക്കുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിക്കാവുന്നത്.

അവര്‍ സമ്മതിക്കാത്ത പക്ഷം, എതിരാളികളായ ബാങ്കുകളുടെ നിരക്കുകള്‍ നോക്കി ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുക്കുക. ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി നിരക്ക് വര്‍ധനവിന്റെ കാഠിന്യം കുറയ്ക്കാമെന്നും ദിവാന്‍ ഉപദേശിക്കുന്നു.

എന്‍ബിഎഫ്‌സികള്‍ക്കും ബാങ്കുകള്‍ക്കും ക്രെഡിറ്റ് ഡീഫാള്‍ട്ട് ഇന്‍ഷൂറന്‍സ് നല്‍കുന്ന സ്ഥാപനമാണ് ഐഎംജിസി. പ്രത്യേകിച്ചും ഭവന വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍.ഇതുവഴി ബാങ്കിന് നഷ്ടപരിഹാരം ലഭ്യമാകും.

X
Top