പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ജൂലൈയില്‍ ഭക്ഷ്യവില കയറ്റമുണ്ടാകുമെന്ന് ഡോയിച്ചെ ബാങ്ക്

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ കുറഞ്ഞെങ്കിലും പണപ്പെരുപ്പത്തിനെതിരായ നടപടികള്‍ തുടരേണ്ടി വരുമെന്ന് ഡോയിച്ച ബാങ്ക്. മണ്‍സൂണ്‍ വൈകിയതാണ് പണപ്പെരുപ്പം ഉയര്‍ത്തുക. ദുര്‍ബലമായ മണ്‍സൂണ്‍, ഭക്ഷ്യവിലകയറ്റമുണ്ടാക്കും.

2024 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 5.2 ശതമാനമാകുമെന്നും ബാങ്ക് പറഞ്ഞു.റിസര്‍വ് ബാങ്കിന്റെ അനുമാന പ്രകാരം 2024 ലെ പണപ്പെരുപ്പം 5.1 ശതമാനമാണ്. മണ്‍സൂണ്‍ തുടക്കത്തില്‍ 53 ശതമാനം കുറവാണെന്ന് ജര്‍മ്മന്‍ ബ്രോക്കറേജ് സ്ഥാപനം നിരീക്ഷിക്കുന്നു.

ഇതോടെ ജൂലൈയില്‍ ഭക്ഷ്യവില ഉയരും. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിനെതിരായ യുദ്ധത്തില്‍ അലംഭാവത്തിന് സ്ഥാനമില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാതിരിക്കുകയും ഭാഗ്യവാന്മാരാകുകയും ചെയ്താല്‍ മാത്രമേ പണപ്പെരുപ്പം 5 ശതമാനമോ അതില്‍ താഴെയോ ആകാനുള്ള സാധ്യതയുള്ളൂ.

അതുകൊണ്ടുതന്നെ ജൂലൈ മാസം നിര്‍ണ്ണായകമാണ്. 2009 ലും 2014 ലും സമാന അവസ്ഥ സംജാതമായിട്ടുണ്ടെന്ന് ബാങ്ക് പറഞ്ഞു. ആ വര്‍ഷങ്ങളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജൂലൈയില്‍ വിലകയറ്റമുണ്ടായി.

X
Top