Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വികസിത ഭാരതം: ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി

ന്യൂഡൽഹി: വികസിത ഭാരതമെന്ന(Developed India) ലക്ഷ്യം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ(South India) കൂടുതല്‍ വേഗത്തിവുള്ള വികസനം(Development) ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മൂന്ന് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍(Vande Bharat Train Services) ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉല്‍ഘാടനം ചെയ്തത്.

ഭാരതത്തിന്റെ വികസന യാത്രയിലേക്ക് വടക്കും തെക്കുമുള്ള കൂടുതല്‍ നഗരങ്ങള്‍ ചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘വികസിത ഭാരതം എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണ്.

കഴിവുകളാലും സ്രോതസുകളാലും അവസരങ്ങളാലും ഏറെ അനുഗ്രഹീതമാണ് ഈ മേഖല. തമിഴ്നാടിനും കര്‍ണാടകയ്ക്കും പുറമെ ഈ മേഖലയുടെയാകെ വളര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്,’ മോദി പറഞ്ഞു.

ഈ വര്‍ഷം റെയില്‍വേ ബജറ്റില്‍ 6000 കോടി രൂപ തമിഴ്നാടിനായി അനുവദിച്ചിട്ടുണ്ടെന്നും 2014 ലെ വിഹിതത്തെക്കാള്‍ ഏഴ് മടങ്ങ് തുകയാണിതെന്നും മോദി പറഞ്ഞു.

X
Top