മുംബൈ: ഓഹരികള്‍ ഡിലിസ്റ്റ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ടതിന് പിന്നാലെ ഡിഎഫ്എം ഫുഡ്‌സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. പൊതു വിപണിയിലെ മുഴുവന്‍ ഓഹരികളും എഐ ഗ്ലോബല്‍ ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് കമ്പനി ഓഹരികള്‍ ഡീലിസ്റ്റ് ചെയ്യുന്നത്. ജെഎം ഫിനാന്‍ഷ്യല്‍സാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്ന് ഓഹരിയ്ക്ക് ഡിമാന്റ് വര്‍ധിച്ചു. ഒടുവില്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയായിരുന്നു. നിലവില്‍ 304 രൂപയിലാണ് ഓഹരിയുള്ളത.്
മുഴുവന്‍ ഓഹരികളും പ്രമോട്ടറിലും എഐ ഗ്ലോബലിലും കേന്ദ്രീകരിക്കുക വഴി യഥേഷ്ടം നിക്ഷേപം നടത്താനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സാധിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 1984 ല്‍ സ്ഥാപിതമായ ഡിഎഫ്എം ഫുഡ്‌സ് ലിമിറ്റഡ് ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരാണ്. സെപ്തംബര്‍ 2019 ല്‍ യു.എസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം അഡ്‌വെന്റ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തിയിരുന്നു.