Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഗോഫസ്റ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോര്‍പറേറ്റ് പാപ്പരത്ത പ്രക്രിയ സ്വമേധയ ആരംഭിച്ച ഗോഫസ്റ്റിന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഇനിയൊരറിപ്പുണ്ടാകുന്നത് വരെ ടിക്കറ്റ് വില്‍പന നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോഫസ്റ്റ്.

അതേസമയം പാപ്പരത്ത പരിഹാര ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഗോഫസ്റ്റ്, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോടാവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ പി നാഗേഷും പ്രഞ്ജല്‍ കിഷോറുമാണ് കമ്പനിയെ പ്രതിനിധീകരിച്ച് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരായത്.

ഹര്‍ജിയില്‍ ഉത്തരവ് നല്‍കാന്‍ മെയ് 4ന് ട്രിബ്യൂണല്‍ വിസമ്മതിച്ചിരുന്നു.

പകരം ഉത്തരവ് മറ്റൊരുദിവസത്തേയ്ക്ക് മാറ്റി. പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിലൂടെ എയര്‍ലൈനിനെ രക്ഷിച്ചെടുക്കാനാകുമെന്ന് അഭിഭാഷകര്‍ വാദിച്ചു.

വിമാനം പാട്ടത്തിന് നല്‍കിയവര്‍, അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തുടങ്ങിയെന്ന് അവര്‍ ബോധിപ്പിക്കുന്നു.

17 വര്‍ഷത്തിലേറെയായി സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

X
Top