
തൃശൂർ: 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം ബിസിനസിൽ 11.26% വളർച്ച നേടി ധനലക്ഷ്മി ബാങ്ക്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ചാനിരക്കാണ് കഴിഞ്ഞ വർഷം കൈവരിച്ചിരിക്കുന്നതെന്ന് ജനറൽ മാനേജർ എൽ. ചന്ദ്രൻ അറിയിച്ചു.
മൊത്തം നിക്ഷേപത്തിൽ 7.45% വാർഷിക വളർച്ച കൈവരിച്ച് 12403 കോടി രൂപയിൽ നിന്നും 13327 കോടി രൂപയായി. മൊത്തം നിക്ഷേപത്തിൽ 31.95% കറന്റ് സേവിങ്സ് നിക്ഷേപങ്ങളാണ്.
മൊത്തം വായ്പ 16.85% വാർഷിക വളർച്ച കൈവരിച്ച് 8444 കോടി രൂപയിൽ നിന്നും 9867 കോടി രൂപയായി. സ്വർണപ്പണയ വായ്പകളിൽ 23.39% വാർഷിക വളർച്ച കൈവരിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
വായ്പാ-നിക്ഷേപ അനുപാതം കഴിഞ്ഞ വർഷത്തെ 68.08 ശതമാനത്തിൽ നിന്നും 74.04 ശതമാനമായി ഉയർന്നു.