ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എൻസിഡി വില്പനയുമായി ധനലക്ഷ്മി ഗ്രൂപ്പ്

കൊച്ചി: തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് വർഷാന്ത്യത്തില്‍ എൻ.സി.ഡികളുടെ വില്പനയിലൂടെ ധന സമാഹരണത്തിനൊരുങ്ങുന്നു.

എട്ട് സംസ്ഥാനങ്ങളിലായി 350 ശാഖകളുള്ള കമ്പനി രണ്ട് പുതിയ സ്വതന്ത്ര ഡയറക്ടരെ നിയമിച്ചു.

33 വർഷം പാരമ്പര്യമുള്ള ധനലക്ഷ്മി വ്യവസായ, വാഹന, ഉപഭോക്‌തൃ, സ്വർണ, ഗ്രാമീണ വായ്പകള്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

കസ്റ്റമർ സർവീസ്, ലാഭത്തിലെ വളർച്ച, അസറ്റ് ലയബിലിറ്റി അണ്ടർ മാനേജ്മെന്റ്, സ്റ്റാഫ്, ഡയറക്ടർ ബോർഡ് എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ക്രിസിലിന്റെ BB+ സ്റ്റേബിള്‍ റേറ്ററിംഗ് കമ്പനി നേടിയിട്ടുണ്ട്.

തൃശൂരില്‍ 1200ല്‍ അധികം ജീവനക്കാരും മാനേജ്‌മെന്റ് അംഗങ്ങളും പങ്കെടുത്ത വാർഷിക ആഘോഷത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കുള്ള സമ്മാന വിതരണം നടത്തി.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും കമ്പനി ലാഭത്തില്‍ മികച്ച വളർച്ച നേടിയെന്ന് ധനലക്ഷ്മി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. വിപിൻദാസ് കടങ്ങോട്ട് അറിയിച്ചു.

X
Top