Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ധനലക്ഷ്മി ബാങ്കിന് 57. 82 കോടി ലാഭം

തൃശൂർ: ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വർഷം 57.82 കോടി രൂപയുടെ ലാഭം കൈവരിച്ചു. മുൻ സാമ്പത്തികവർഷം 49.36 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റലാഭം. ഇക്കാലയളവിലെ പ്രവർത്തനലാഭം 69.26 കോടി രൂപയാണ്.

ബാങ്കിന്റെ മൊത്തവരുമാനം 6.39 ശതമാനം വളർച്ചയോടെ 24687 കോടി രൂപയായി. മുൻ സാമ്പത്തികവർഷം മൊത്തവരുമാനം 23205 കോടി രൂപയായിരുന്നു. ആകെ നിക്ഷേപം 7.03 ശതമാനം വളർച്ച കൈവരിച്ച് 13352 കോടി രൂപയിൽ നിന്നും 14290 കോടി രൂപയായി.

നിക്ഷേപത്തിന്റെ 30.66 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പ 5.51 ശതമാനം വർദ്ധനയോടെ 9854 കോടി രൂപയിൽ നിന്നും 10397 കോടിയായി. സ്വർണ പണയ വായ്പയിൽ 24.87ശതമാനം വളർച്ച നേടി 2274 കോടി രൂപയിൽ നിന്നും 2839 കോടി രൂപയായി.

പലിശ വരുമാനം 1071.24 കോടി രൂപയിൽ നിന്നും 1206.99 കോടി രൂപയായി വർദ്ധിച്ച് വാർഷികാടിസ്ഥാനത്തിൽ 12.67ശതമാനം വർദ്ധന രേഖപ്പെടുത്തി.

പലിശയേതര വരുമാനം 74.51 കോടി രൂപയിൽ നിന്നും 152.56 കോടി രൂപയായി വർദ്ധിച്ച് വാർഷികാടിസ്ഥാനത്തിൽ 104.75ശതമാനം വർദ്ധന രേഖപ്പെടുത്ത.

മൊത്തം വരുമാനത്തിൽ 18.66ശതമാനം വാർഷിക വളർച്ചയുണ്ട്. ഇത് 213.80 കോടി രൂപ വർദ്ധിച്ച് 1145.75 കോടി രൂപയിൽ നിന്നും 1359.55 കോടി രൂപയായി.

X
Top