ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ധര്‍മരാജ്‌ ക്രോപ്‌ ഗാര്‍ഡ്‌ ഐപിഒ നവംബര്‍ 28 മുതല്‍

ഗ്രോകെമിക്കല്‍ കമ്പനിയായ ധര്‍മരാജ്‌ ക്രോപ്‌ ഗാര്‍ഡിന്റെ ഐപിഒ നവംബര്‍ 28 തിങ്കളാഴ്‌ച ആരംഭിക്കും. നവംബര്‍ 30 ബുധനാഴ്‌ച വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

216-237 രൂപയാണ്‌ ഓഫര്‍ വില. 60 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 55,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്‌. ജീവനക്കാര്‍ക്ക്‌ അഞ്ച്‌ ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും.

251 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്‌. 216 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.

ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള 14,83,000 ഓഹരികളും വിറ്റഴിക്കും.

നവംബറില്‍ വിപണിയിലെത്തുന്ന ഒന്‍പതാമത്തെ ഐപിഒ ആണിത്‌. ഇതുവരെ ഈ മാസം എട്ട്‌ കമ്പനികള്‍ ഐപിഒ വഴി മൊത്തം 9500 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക ഗുജറാത്തിലെ സായ്‌കയില്‍ ഒരു ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്‌പാ തിരിച്ചടവിനും വിനിയോഗിക്കും.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ധര്‍മരാജ്‌ ക്രോപ്‌ ഗാര്‍ഡ്‌ വിവിധ തരം അഗ്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവുമാണ്‌ നിര്‍വഹിക്കുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌.

X
Top