രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

75 കോടി രൂപ സമാഹരിച്ച് ധർമജ് ക്രോപ്പ് ഗാർഡ്

മുംബൈ: കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) മുന്നോടിയായി ആങ്കർ ബുക്ക് വഴി 74.95 കോടി രൂപ സമാഹരിച്ച് അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡ്. ആങ്കർ നിക്ഷേപകർക്കായി 31.62 ലക്ഷം ഇക്വിറ്റി ഓഹരികൾ ഓഹരിയൊന്നിന് 237 രൂപ നിരക്കിൽ അനുവദിച്ചതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

എലാര ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട്, രാജസ്ഥാൻ ഗ്ലോബൽ സെക്യൂരിറ്റീസ്, റെസൊണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് എന്നി മൂന്ന് നിക്ഷേപകരാണ് ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപം നടത്തിയത്.

നിക്ഷേപത്തിലൂടെ എലാറ ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട് 34.94 കോടി രൂപയുടെ ഓഹരികളും രാജസ്ഥാൻ ഗ്ലോബൽ സെക്യൂരിറ്റീസ് 25 കോടി രൂപയുടെ ഓഹരികളും ഒപ്പം റിസോണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് 15 കോടി രൂപയുടെ ഓഹരികളും ഏറ്റെടുത്തു. ധർമ്മജ് ക്രോപ്പ് ഗാർഡിന്റെ പ്രാരംഭ പബ്ലിക് ഓഫർ നവംബർ 28 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.

ഐപിഒയിലൂടെ 251 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു അഗ്രോകെമിക്കൽ കമ്പനിയാണ് ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ്. ബി2സി, ബി2ബി ഉപഭോക്താക്കൾക്കായി കീടനാശിനികൾ, കളനാശിനികൾ, മൈക്രോ വളങ്ങൾ തുടങ്ങി നിരവധി കാർഷിക രാസഘടനകളുടെ നിർമ്മാണം, വിതരണം, വിപണനം എന്നിവയിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു.

X
Top