ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡയൽ–അപ് ഇന്റർനെറ്റ് ചട്ടങ്ങൾ പിൻവലിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ അവസാന ഡയൽ–അപ് ഇന്റർനെറ്റ് കണക‍്ഷനും 2021 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ഇതേത്തുടർന്ന് ഡയലപ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട് 2001ൽ പുറത്തിറക്കിയ ചട്ടങ്ങൾ പിൻവലിക്കാൻ ട്രായ് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കരടുരേഖയിന്മേൽ ട്രായ് പൊതുജനാഭിപ്രായം തേടി.

ഒരുകാലത്ത് സാധാരണക്കാർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള ഏക മാർഗമായിരുന്നു ഡയൽ–അപ് ഇന്റർനെറ്റ്. ലാൻഡ് ഫോണിന്റെ അതേ ലൈൻ തന്നെ ഉപയോഗിച്ചായിരുന്നു കണക‍്ഷൻ.

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഫോൺ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പരമാവധി വേഗം സെക്കൻഡിൽ 56 കിലോബൈറ്റ് (കെബി) മാത്രം.കുറേക്കാലമായി ബിഎസ്എൻഎൽ മാത്രമാണ് ഡയൽ–അപ്പ് കണക‍്ഷനുകളുടെ കണക്ക് നൽകിയിരുന്നത്. മാർച്ച് 2021ൽ ഇതവസാനിച്ചു.

ഒരു ഡയലപ് ഉപയോക്താവ് പോലും ബാക്കിയില്ലെന്ന് ഏപ്രിലിൽ ബിഎസ്എൽഎൽ ട്രായിക്ക് കത്തുനൽകുകയും ചെയ്തു.

X
Top