ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐപിഒ: കരട് രേഖകള്‍ പുന:സമര്‍പ്പിക്കാന്‍ ഡിജിറ്റ് ഇന്‍ഷൂറന്‍സിനോടാവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) കരട് രേഖകള്‍ പുന:സമര്‍പ്പിക്കാന്‍, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഡിജിറ്റ് ഇന്‍ഷൂറന്‍സിനോടാവശ്യപ്പെട്ടു. ചില നിബന്ധനകള്‍ പാലിക്കുന്നതില്‍ ഇന്‍ഷൂറന്‍സ് കമ്പനി പരാജയപ്പെട്ടുവെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. പ്രമുഖ കനേഡിയന്‍ നിക്ഷേപകന്‍ പ്രേം വാട്‌സയ്ക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും പങ്കാളിത്തമുള്ള കമ്പനിയാണ് ഡിജിറ്റ്.

3.5 ബില്യണ്‍ ഡോളറാണ് സീക്വായ കാപിറ്റല്‍ കണക്കാക്കുന്ന മൂല്യം. ഇത് രണ്ടാം തവണയാണ് സെബി, കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) മടക്കുന്നത്. സെപ്തംബറിലാണ് ഇതിന് മുന്‍പ് സെബി ഐപിഒ മരവിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

1250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 10.94 കോടി ഓഹരികളുമുള്‍പ്പെടുന്ന ഓഫര്‍ ഫോര്‍ സെയ്ലുമാണ് കമ്പനി ഐപിഒ ലക്ഷ്യമിട്ടത്.മൂലധന അടിസ്ഥാനം വര്‍ധിപ്പിക്കുന്നതിനും കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും സോള്‍വെന്‍സി നിലനിര്‍ത്താനും ഉദ്ദേശിച്ചായിരുന്നു ഫ്രഷ് ഇഷ്യു.ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്.

പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. ഫയര്‍ഫാക്സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്നേഴ്സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്കും 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്.

X
Top