Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

90 മില്യൺ ഡോളർ സമാഹരിച്ച് ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമായ ഫ്ലെക്സിലോൺസ്

ബെംഗളൂരു: ഓഹരി, കടം എന്നിവയിലൂടെ 90 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ചെറുകിട ബിസിനസുകൾക്കായുള്ള ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമായ ഫ്ലെക്സിലോൺസ്. ഡെന്മാർക്ക് ആസ്ഥാനമായുള്ള എംഎജെ ഇൻവെസ്റ്റിന്റെ നേതൃത്വത്തിൽ 28 മില്യൺ ഡോളർ മൂല്യമുള്ള ഇക്വിറ്റി സമാഹരണമാണ് ഈ റൗണ്ടിൽ ഉണ്ടായിരുന്നത്, ഇതിന് പുറമെ കമ്പനി യുകെ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഫസനാര ക്യാപിറ്റലിൽ നിന്നും തുക സമാഹരിച്ചു. കൂടാതെ, കെകെആറിനെ നയിച്ച സഞ്ജയ് നായരുടെ ഫാമിലി ഓഫീസ്, ഹോങ്കോംഗ് ആസ്ഥാനമായുള്ള ബംഗ കുടുംബം, അലയൻസ് ടയർ ഗ്രൂപ്പ് സ്ഥാപകൻ യോഗേഷ് മഹൻസാരിയ എന്നിവർ ഓഹരി സമാഹരണത്തിന്റെ ഭാഗമായി നിക്ഷേപം നടത്തിയവരിൽ ഉൾപ്പെടുന്നു.

ഇന്ത്യയുടെ സാങ്കേതിക മേഖലയിൽ ഫസനാര ക്യാപിറ്റൽ നടത്തുന്ന ആദ്യ ഇടപാടാണ് ഈ നിക്ഷേപം. സാങ്കേതിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ കോൾഡിംഗ്, ബൈ-നൗ-പേ-ലേറ്റർ സേവനങ്ങൾ, സപ്ലൈ ചെയിൻ ഫിനാൻസ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ലോൺ ബുക്ക് ഇരട്ടിയാക്കാനും ഈ മൂലധനം വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഒപ്പം തങ്ങൾ സാങ്കേതികവിദ്യയിലെ നിക്ഷേപം തുടരുമെന്നും, ഉപഭോക്തൃ ഓട്ടോമേഷൻ, റിസ്ക് മാനേജ്മെന്റ്, അനലിറ്റിക്സ് കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുമെന്നും സ്റ്റാർട്ടപ്പ് അറിയിച്ചു. ഏഷ്യാലിങ്ക് അഡ്വൈസേഴ്‌സ് ആയിരുന്നു ഈ ഇടപാടിന്റെ ഉപദേശകർ.

ദീപക് ജെയിൻ, റിതേഷ് ജെയിൻ, മനീഷ് ലൂനിയ, അഭിഷേക് കോത്താരി എന്നിവർ ചേർന്ന് 2016-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഫ്ലെക്സിലോൺസ്. ഇത് ആമസോൺ, ഫ്ലിപ്കാർട്, മിന്ത്ര, നൈയ്ക തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാർ ഉൾപ്പെടെ 120-ലധികം പങ്കാളികളുള്ള ഒരു എംബഡഡ് ഫിനാൻസ് പ്ലാറ്റ്‌ഫോമാണ്. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇതുവരെ 1,700 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയതായി അവകാശപ്പെടുന്നു. അടുത്ത 12 മാസത്തിനുള്ളിൽ 1,800 കോടി രൂപയുടെ വായ്പ വിതരണം നടത്താനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.

X
Top