മുംബൈ: മൂന്നു സെഷനുകളിലെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ഇക്വിറ്റി വിപണി വെള്ളിയാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 480.57 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 65721.25 ലെവലിലും നിഫ്റ്റി 135.35 പോയിന്റ് അഥവാ 0.7 ശതമാനം ഉയര്‍ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ജൂലൈ 21 മുതല്‍ എഫ്‌ഐഐ (വിദേ നിക്ഷേപ സ്ഥാപനങ്ങള്‍)കള്‍ അറ്റ വില്‍പ്പനക്കാരാണ്.
അതേസമയം ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു. ജൂലൈ 20 വരെ 21308 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയ എഫ്‌ഐഐകള്‍ അതിന് ശേഷം 8619 കോടി രൂപ യുടെ ഓഹരികള്‍ വില്‍പന നടത്തി. ഈ 11 ദിവസങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ മാത്രമാണ് എഫ്‌ഐഐകള്‍ അറ്റ വാങ്ങല്‍കാരായത്.
അതേസമയം ഡിഐഐ ജൂലൈ 21 മുതല്‍ 12142 കോടി രൂപ വാങ്ങി.
എന്നാല്‍ ജൂലൈ 20 വരെ ഡിഐഐ 11710 കോടി രൂപയുടെ അറ്റവില്‍പന നടത്തുകയായിരുന്നു. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 438.95 പോയിന്റ് അഥവാ 0.66 ശതമാനവും നിഫ്റ്റി 129.05 പോയിന്റ് അഥവാ 0.66 ശതമാനവും നഷ്ടം വരുത്തിയിട്ടുണ്ട്.
ഇത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് ഇക്വിറ്റി വിപണി നഷ്ടത്തിലാകുന്നത്.അതിന് മുന്‍പ് തുടര്‍ച്ചയായ അഞ്ച് ആഴ്ചകളില്‍ നേട്ടം കൊയ്തു. യുഎസിന്റെ ക്രെഡിറ്റ് റേറ്റ് താഴ്ത്തിയ ഫിച്ച് റേറ്റിംഗ്‌സ് നടപടിയാണ് വിപണിയെ ബാധിക്കുന്നത്.
ഇതോടെ ബോണ്ട് യീല്‍ഡും ഡോളര്‍ സൂചികയുമുയരുകയും എഫ്‌ഐഐകള്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയുമായിരുന്നു. ഈ ഘട്ടത്തില്‍ അവസരം മുതലാക്കി ഡിഐഐ അറ്റ വാങ്ങല്‍കാരായി.