
മുംബൈ: ഗുജറാത്ത് സംസ്ഥാനത്തെ അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം നിർമ്മിക്കുന്നതിനുള്ള വിജയിച്ച ലേലക്കാരനായി ദിലീപ് ബിൽഡ്‌കോൺ. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 4.95 ശതമാനം ഉയർന്ന് 223.02 രൂപയിലെത്തി.
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനാണ് (സിഎംആർസി) പദ്ധതിക്കായുള്ള ടെൻഡർ പ്രഖ്യാപിച്ചത്. അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് സെക്ടർ-1 മുതൽ മഹാത്മാ മന്ദിർ വരെയുള്ള 7.553 കിലോമീറ്റർ എലവേറ്റഡ് വയഡക്‌ടും, 7 സ്റ്റേഷനുകളുടെ ഇ ആൻഡ് എം, ആർക്കിടെക്ചറൽ ഫിനിഷിംഗ്, റൂഫിംഗ്, പ്ലംബിംഗ്, സൈനേജ് മുതലായവ നിർമ്മിക്കുന്നതാണ് പദ്ധതി.
പദ്ധതിക്ക് 723.45 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇതിനായി കണക്കാക്കിയ പൂർത്തീകരണ കാലയളവ് 24 മാസമാണ്. 19-ലധികം സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള റോഡുകൾ, പാലങ്ങൾ, ഖനനം, അണക്കെട്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പൂർണ സേവന ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ദിലീപ് ബിൽഡ്‌കോൺ.