ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഐഡിബിഐ ഓഹരി വിറ്റഴിക്കല്‍: താല്‍പര്യം പ്രകടിപ്പിച്ചവയില്‍ വിദേശ സ്ഥാപനങ്ങളും

ന്യൂഡല്‍ഹി: മികച്ച പ്രതികരണമാണ് ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കലിന് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ. ആഭ്യന്തര സ്ഥാപനങ്ങള്‍ മാത്രമല്ല വിദേശ കമ്പനികളും താല്‍പര്യ പ്രകടന പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. യോഗ്യതയുള്ള ബിഡ്ഡുകളുടെ രേഖ ആര്‍ബിഐക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡെ പറയുന്നതനുസരിച്ച്, കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സാമ്പത്തിക ബിഡ്ഡുകള്‍ വിളിക്കൂ. അതിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധി മൂന്ന്-നാല് മാസമായി സജ്ജീകരിച്ചിരിക്കുന്നു. ‘ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍,എല്‍ഐസി ഓഹരി വിറ്റഴിക്കലിന് ഒന്നിലധികം ഇഒഐകള്‍ ലഭിച്ചുവെന്ന് ജനുവരി 7 ന് പാണ്ഡെ ട്വീറ്റ് ചെയ്തിരുന്നു.

ഇടപാട് ഇനി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും 60.72 ശതമാനം ഓഹരി വില്‍ക്കാനും ബാങ്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കാനും ലക്ഷ്യമിടുന്നു.ഇതിനായി ഒക്ടോബറില്‍ താല്‍പര്യ പ്രകടന പത്രികകള്‍ (ഇഒഐ) ക്ഷണിച്ചു.

ജനുവരി 7 ആയിരുന്നു ഇഒഐ സമര്‍പ്പിക്കേണ്ട അവസാന തീയതി.വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വായ്പാ ദാതാവിന്റെ സഹപ്രമോട്ടറാണ് സര്‍ക്കാര്‍.

വില്‍പനയ്ക്ക് ശേഷമുള്ള പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗായി പരിഗണിക്കുമെന്ന് സെബി (സെക്യൂരിററീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

X
Top