സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആർ സി വെങ്കിടീഷിനെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി നിയമിച്ച് ഡിഷ് ടിവി

ഡൽഹി: ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി അതിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ സി വെങ്കിടീഷിനെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി നിയമിച്ചതായി പ്രഖ്യാപിച്ചു. രാജഗോപാൽ ചക്രവർത്തി വെങ്കിടീഷിനെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി 2022 മെയ് 25 മുതൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് നിയമിക്കുന്നതിന് കമ്പനിയുടെ ബോർഡ് യോഗം അംഗീകാരം നൽകിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. പ്രസ്തുത നിയമനം കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്നും കമ്പനി അറിയിച്ചു. വെങ്കിടീഷ് മുമ്പ് 2010-2015 കാലഘട്ടത്തിൽ ഡിഷ് ടിവിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2022 ജൂൺ 24ന് ഷെയർഹോൾഡർമാരുടെ അസാധാരണ പൊതുയോഗം വിളിക്കുന്നത് സംബന്ധിച്ച പുതുക്കിയ നോട്ടീസും കമ്പനിയുടെ ബോർഡ് അംഗീകരിച്ചു. ഐഐഎം-കൽക്കട്ടയിലെയും ഐഐടി-മദ്രാസിലെയും പൂർവവിദ്യാർത്ഥിയായ വെങ്കിടേഷ്, ഓറൽ-ബി ഇന്ത്യയുടെ കൺട്രി ഹെഡ്, കെല്ലോഗ്‌സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ, ഇഎസ്‌പിഎൻ സ്റ്റാർ സ്‌പോർട്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിലും വെങ്കിടേഷ് പ്രവർത്തിച്ചിട്ടുണ്ട്.

X
Top