Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജീവനക്കാരെ കുറയ്ക്കാൻ ഡിസ്‌നിയും

കൊച്ചി: വരുമാന നഷ്ടത്തെ തുടർന്ന് ജീവനക്കാരെ കുറയ്ക്കാൻ അമേരിക്കൻ എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്‌നിയും.

പുതിയ നിയമന നടപടികളും കമ്പനി മരവിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്‌നിയിലുള്ളത്.

സെപ്റ്റംബർ പാദത്തിൽ ആഗോള തലത്തിൽ 110 കോടി ഡോളറിന്റെ വരുമാനമാണ് കമ്പനി നേടിയത്. മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്.

പ്രവർത്തന വരുമാനം 18 ശതമാനം കുറഞ്ഞു. ശരാശരി കാഴ്ചക്കാരുടെ എണ്ണം, പ്രത്യേകിച്ച് ഇന്ത്യയിൽ കുറഞ്ഞതും പരസ്യ വരുമാനത്തിലുണ്ടായ ഇടിവുമാണ് മൊത്തം വരുമാനം കുറയാൻ കാരണമായത്.

X
Top