
ചാഞ്ചാടുന്ന വിപണിയില്‍ ദിവ്‌ഗി ടോര്‍ക് ട്രാന്‍സ്‌ഫര്‍ പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തു. 590 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്നലെ 600 രൂപയ്‌ക്കാണ് വ്യാപാരം തുടങ്ങിയത്.
വിപണി ചാഞ്ചാട്ടം നേരിട്ടിട്ടും നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് നേട്ടം നല്‍കാന്‍ ദിവ്‌ഗി ടോര്‍ക് ട്രാന്‍സ്‌ഫറിന് കഴിഞ്ഞു. അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി 560 രൂപ വരെ ഇടിഞ്ഞു.
ഐപിഒ 5.44 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. ഐപിഒയുടെ 75 ശതമാനവും നിക്ഷേപക സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് സംവരണം ചെയ്‌തിരുന്നത്. 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായി സംവരണം ചെയ്‌തു.
നേരത്തെ ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ 18 രൂപ പ്രീമിയത്തോടെയാണ് വ്യാപാരം ചെയ്‌തിരുന്നത്. ഇതുവഴി ഓഹരി ലിസ്റ്റിംഗ് നേട്ടം നല്‍കുമെന്ന സൂചനയുണ്ടായിരുന്നു.
412.12 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 180 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി നിലവിലുള്ള ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള ഓഹരികളുടെ വില്‍പ്പനയിലൂടെ 232.12 കോടി രൂപയും സമാഹരിച്ചു. ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന ചെലവിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായുമായി വിനിയോഗിക്കും.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 233.78 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം ഇത് 186.58 കോടി രൂപയായിരുന്നു. അറ്റാദായം 46.15 കോടി രൂപയാണ്. 2021-20ല്‍ ലാഭം 38.04 കോടി രൂപയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ 19.02 ശതമാനം ശരാശരി പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ ലാഭത്തില്‍ 28.29 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണുണ്ടായത്. 2019-20ല്‍ വരുമാനത്തിന്റെ 16.42 ശതമാനമായിരുന്നു ലാഭം.
ഇത് 2021-22ല്‍ 19.08 ശതമാനമായി വര്‍ധിച്ചു.