
മുംബൈ: ഫാർമ കമ്പനിയായ ദിവിസ് ലാബ്സിന്റെ ഏകീകൃത അറ്റാദായം 18.61 ശതമാനം ഇടിഞ്ഞ് 493.60 കോടി രൂപയായി കുറഞ്ഞു. 2021 സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായം 606.46 കോടി രൂപയായിരുന്നു.
അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തിയതിന് തുടർന്ന് തിങ്കളാഴ്ച ദിവിസ് ലബോറട്ടറീസ് ഓഹരി 7.19 ശതമാനം ഇടിഞ്ഞ് 3,475.90 രൂപയിലെത്തി. അതേപോലെ പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 1,987.51 കോടി രൂപയിൽ നിന്ന് 6.7% കുറഞ്ഞ് 1,854.54 കോടി രൂപയായി.
കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 615.22 കോടി രൂപയാണ്. കൂടാതെ അവലോകന പാദത്തിൽ ഉപയോഗിച്ച മെറ്റീരിയലിന്റെ വില, ജീവനക്കാരുടെ ആനുകൂല്യ ചിലവ് എന്നിവ വർധിച്ചതിനാൽ സ്ഥാപനത്തിന്റെ മൊത്തം ചെലവ് 1,319.40 കോടി രൂപയായി വർധിച്ചു.
സജീവമായ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ, ഇന്റർമീഡിയറ്റുകൾ, ന്യൂട്രാസ്യൂട്ടിക്കൽ ചേരുവകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ ഇന്ത്യൻ ഫാർമ കമ്പനിയാണ് ഡിവിസ് ലബോറട്ടറീസ്.