ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

മോശം മൂന്നാംപാദം: തകര്‍ച്ച നേരിട്ട് ഡിവിസ് ലാബ്‌സ് ഓഹരി

മുംബൈ: ത്രൈമാസ വരുമാനത്തില്‍ ഗണ്യമായ തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് ഡിവിസ് ലബോറട്ടറീസിന്റെ ഓഹരി വില ഫെബ്രുവരി 3-ന് 3,000 രൂപയില്‍ താഴെയായി. 12 ശതമാനത്തോളം ഇടിവാണ് സ്‌റ്റോക്ക് നേരിട്ടത്. ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവ ഉത്പാദകരായ കമ്പനി 2023 ഡിസംബര്‍ പാദത്തില്‍ 306.8 കോടി രൂപയുടെ ഏകീകൃത ലാഭമാണ് രേഖപ്പെടുത്തിയത്.

ഇത് വര്‍ഷത്തില്‍ 66 ശതമാനവും തുടര്‍ച്ചയായി 38 ശതമാനവും താഴെയാണ്. മോശം ടോപ്പ്ലൈനും ഓഹരി പ്രകടനത്തെ സ്വാധീനിച്ചു. ഏകീകൃത വരുമാനമായ 1,708 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.5 ശതമാനം കുറവാണ്.

ടോപ്ലൈനിലെ തുടര്‍ച്ചയായ ഇടിവ് 8 ശതമാനം.
പ്രവര്‍ത്തന രംഗത്ത്, ഇബിറ്റ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 63 ശതമാനം ഇടിഞ്ഞ് 408.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായ ഇടിവ് 34 ശതമാനം. ഓപറേറ്റിംഗ് മാര്‍ജിന്‍ 2000 ബേസിസ് പോയിന്‍ കുറഞ്ഞ് 23.90 ശതമാനം.

പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്കാണ് ഓഹരി രേഖപ്പെടുത്തിയതെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു. ലോവര്‍ ഹൈ ലോവര്‍ ഫോര്‍മേഷന്‍ രണ്ടാമത്തെ സെഷനിലും രേഖപ്പെടുത്തി. ഇനിയൊരു തകര്‍ച്ച കൂടുതല്‍ വില്‍പന സമ്മര്‍ദ്ദത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.

X
Top