സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ദിവ്ജി ടോര്‍ക്ക്ട്രാന്‍ഫര്‍ സിസ്റ്റംസ് ഐപിഒ മാര്‍ച്ച് 1 ന്

മുംബൈ: വാഹന ഉപകരണ നിര്‍മ്മാതാക്കളായ ദിവ്ജി ടോര്‍ക്ക്ട്രാന്‍ഫര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മാര്‍ച്ച് 1 ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. 2023 ലെ ആദ്യ മെയിന്‍ബോര്‍ഡ് ഐപിഒയാണ് ഇത്. മാര്‍ച്ച് 3 വരെയാണ് പബ്ലിക് ഇഷ്യു.

റെഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡന്റേതായിരുന്നു 2022 വര്‍ഷത്തെ അവസാന ഐപിഒ. അതിനുശേഷം വിപണി ചാഞ്ചാട്ടത്തിനിയില്‍ വേറെ മെയിന്‍ബോര്‍ഡ് ഐപിഒകളൊന്നും നടന്നില്ല. ദിവ്ജി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ ഇഷ്യു വലിപ്പം നേരത്തെ പ്രഖ്യാപിച്ച 200 കോടി രൂപയില്‍ നിന്ന് 180 കോടി രൂപയായി കുറച്ചിട്ടുണ്ട്.

അതേസമയം ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വര്‍ദ്ധിപ്പിച്ചു. നേരത്തെ പ്രമോട്ടര്‍മാരും ഷെയര്‍ ഹോള്‍ഡര്‍മാരും 3.15 ദശലക്ഷം ഓഹരികളാണ് വില്‍ക്കാനിരുന്നത്. ഇപ്പോള്‍ അത് 3.93 ദശലക്ഷമാക്കി ഉയര്‍ത്തി.

ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് II 2.25 ദശലക്ഷം ഓഹരികളും എന്‍ആര്‍ജെഎന്‍ ഫാമിലി ട്രസ്റ്റ് 1.44 ദശലക്ഷം ഓഹരികളും ഭരത് ഭല്‍ചന്ദ്ര ദിവ്ഗി 49,430 ഉം സഞ്ജയ് ഭല്‍ചന്ദ്ര ദിവ്ഗി 40,460 ഉം ആശിഷ് അനന്ത് ദിവ്ഗി ഏകദേശം 1.04 ലക്ഷം ഓഹരികളും ഓഫ് ലോഡ് ചെയ്യും. ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് II 21.71 ശതമാനം ഓഹരികളാണ് കൈവശം വയ്ക്കുന്നത്. എന്‍ആര്‍ജെഎന്‍ ഫാമിലി ട്രസ്റ്റിനുള്ളത് 8.71 ശതമാനം.

ആങ്കര്‍ നിക്ഷേപകര്‍ക്ക് ഫെബ്രുവരി 28 ന് ലേലം കൈകൊള്ളാം. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക, ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഏറ്റെടുക്കാന്‍ ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. മഹാരാഷ്ട്രയിലെ ഷിര്‍വാളില്‍ ഒരു പുതിയ നിര്‍മ്മാണ ശാല ആരംഭിക്കുന്നതോടനുബന്ധിച്ചാണിത്. 2024 സാമ്പത്തിക വര്‍ഷത്തോടെ നിര്‍മ്മാണ ശാല പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും.

നിലവില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും മൂന്ന് നിര്‍മ്മാണ, അസംബ്ലി പ്ലാന്റുകളുണ്ട്. ട്രാന്‍സ്ഫര്‍ കേസ്, ടോര്‍ക്ക് കപ്ലര്‍, ഡിസിടി എന്നിവയ്ക്കായുള്ള സിസ്റ്റം ലെവല്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സ്‌പെഷ്യലൈസ് ചെയ്ത ചുരുക്കം ചില ഒന്നാണ് ദിവ്ജി. ആഭ്യന്തരമായും വിദേശത്തും വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍.

തന്ത്രത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ഒറിജിനല്‍ ഉപകരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

X
Top