പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഡിസ്‌കൗണ്ട് നിരക്കിൽ പറക്കാൻ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എയർ ഇന്ത്യ

ദീപാവലിക്ക് നീണ്ട അവധിയുണ്ടാകുമ്പോൾ യാത്ര പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. രാജ്യത്തെ വിവിധ എയർലൈനുകൾ വമ്പൻ കിഴിവാണ് ദീപാവലി സീസണിൽ നൽകുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സീറ്റുകളിലെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം ടിക്കറ്റു നിരക്കുകൾ കുറഞ്ഞിട്ടുണ്ട്. അതിനൊപ്പമാണ് എയർലൈനുകൾ കിഴിവുകൾ നൽകിയിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ 7,445 രൂപ മുതൽ വിമാന ടിക്കറ്റുകൾ നൽകും. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് ഒക്ടോബർ 8 നും നവംബർ 30 നും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് അവസരം ലഭിക്കുക.

സിംഗപ്പൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും എയർ ഇന്ത്യ കിഴിവുകൾ നൽകുന്നുണ്ട്. ഇപ്പോൾ 32,231 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. മാർച്ച് 20 വരെയുള്ള യാത്രകൾക്ക് കിഴിവുകൾ ലഭിക്കും.

സൗദി അറേബ്യയിലെ റിയാദിലേക്കും ജിദ്ദയിലേക്കും ഉള്ള യാത്രകൾക്കും എയർ ഇന്ത്യ ഓഫാറുകൾ നൽകുന്നുണ്ട്. മാർച്ച് 20 വരെയുള്ള യാത്രകൾക്ക് ഇ ഓഫാറുകൾ ലഭ്യമാകും. യാത്രക്കാർക്ക് 32,611 രൂപയ്ക്ക് കുറഞ്ഞ നിരക്കിൽ നവംബർ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് പറക്കുന്ന ബിസിനസ് ക്ലാസിൽ 10 ശതമാനവും ഇക്കണോമി ക്ലാസിൽ 5 ശതമാനവും കിഴിവാണ് എയർഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

വെബ്‌സൈറ്റ് അനുസരിച്ച് നവംബർ 30 വരെയുള്ള ആഭ്യന്തര വിമാനങ്ങളിൽ ഓരോ യാത്രക്കാരനും 200 രൂപ തൽക്ഷണ കിഴിവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

X
Top