ന്യൂഡല്‍ഹി: ഡിക്‌സണ്‍ ഇലക്ട്രോണിക്‌സ് ചൊവ്വാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 80.6 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 27.7 ശതമാനം അധികം.
വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 3065.5 കോടി രൂപയായി. 2947 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്. അറ്റാദായം 62 കോടി രൂപ മാത്രമാണ് കണക്കുകൂട്ടിയിരുന്നത്.
എബിറ്റ 32.3 ശതമാനം ഉയര്‍ന്ന് 156.3 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 4 ശതമാനത്തില്‍ നിന്നും 5.1 ശതമാനമായി ഉയര്‍ന്നു. 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.