Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

52 ആഴ്ച ഉയരം കുറിച്ച് ഡിഎല്‍എഫ് ഓഹരി

ന്യൂഡല്‍ഹി: റിയാലിറ്റി ഭീമന്‍ ഡിഎല്‍എഫിന്റെ ഓഹരികള്‍ തിങ്കളാഴ്ച 52 ആഴ്ച ഉയരമായ 475.80 രൂപയിലെത്തി. 7.36 ശതമാനം ഉയര്‍ന്ന് 468.05 രൂപയിലായിരുന്നു ക്ലോസിംഗ്. ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനി ഓഹരിയില്‍ ബുള്ളിഷാണ്.

ജെപി മോര്‍ഗന്‍ 510 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ സിഎല്‍എസ്എയുടേത് 540 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്. നുവാമ 550 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

569.60 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍. 15,058 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന ബുക്കിംഗാണ് കമ്പനിയ്ക്ക് ലഭ്യമായത്.

വരുമാനം അതേസമയം 1652.13 കോടി രൂപയില്‍ നിന്നും 1575 കോടി രൂപയായി താഴ്ന്നു. ചെലവ് 1344.83 കോടി രൂപയില്‍ നിന്നും 1178
31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2033.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതല്‍. വരുമാനം 6137.85 കോടി രൂപയില്‍ നിന്നും 6012.14 കോടി രൂപയായി കുറഞ്ഞു. 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

X
Top