2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ത്രൈമാസത്തിൽ 39 കോടിയുടെ അറ്റാദായം നേടി ഡോഡ്‌ല ഡയറി

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ ഡോഡ്‌ല ഡയറിയുടെ ഏകീകൃത അറ്റാദായം 34.2% ഉയർന്ന് 39.45 കോടി രൂപയായി. സാമ്പത്തിക ചെലവിലെ ഇടിവും മറ്റ് വരുമാനത്തിലുണ്ടായ വർധനയും ഫലപ്രദമായ നികുതി നിരക്കുകളിലെ കുറവുമാണ് അറ്റാദായത്തിലെ വർധനവിന് കാരണമെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ ആഭ്യന്തര ബിസിനസ് 20.1 ശതമാനം ഉയർന്ന് 643.5 കോടി രൂപയായപ്പോൾ അന്താരാഷ്ട്ര ബിസിനസ് 70.1 ശതമാനം ഉയർന്ന് 51.9 കോടി രൂപയായി. സ്ഥാപനത്തിന്റെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 48.72 കോടി രൂപയാണ്.

അതേസമയം സെപ്റ്റംബർ പാദത്തിൽ ഇബിഐടിഡിഎ 4.07 ശതമാനം ഇടിഞ്ഞ് 58.9 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 61 കോടി രൂപയായിരുന്നു. കൂടാതെ അവലോകന കാലയളവിൽ കമ്പനിയുടെ പാൽ സംഭരണം 11.2% വാർഷിക വളർച്ച രേഖപ്പെടുത്തി പ്രതിദിനം 14.3 ലക്ഷം ലിറ്ററായി (എൽഎൽപിഡി) വർധിച്ചു.

പ്രസ്തുത പാദത്തിലെ ശരാശരി പാൽ വിൽപ്പന 14.7 % ഉയർന്ന് 10.9 എൽഎൽപിഡിയിലെത്തിയപ്പോൾ തൈര് വിൽപ്പന പ്രതിദിനം 292 മെട്രിക് ടൺ (MTPD) ആയി വർദ്ധിച്ചു. വിൽപന വിലയിലെ ക്രമാനുഗതമായ വർധനയുടെയും പാലിന്റെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും ശക്തമായ ഡിമാൻഡിന്റെയും പിൻബലത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 22.8 ശതമാനം വർധിച്ച് 695 കോടി രൂപയിലെത്തിയെന്ന് ഡോഡ്‌ല ഡയറിയുടെ മാനേജിംഗ് ഡയറക്ടർ ഡോഡ്‌ല സുനിൽ റെഡ്ഡി പറഞ്ഞു.

ഇന്ത്യയിലെ മുൻനിര സംയോജിത ഡയറി കമ്പനികളിലൊന്നാണ് ഡോഡ്‌ല ഡയറി. കമ്പനി പാലും പാലുൽപ്പന്നങ്ങളും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ പാൽ, ബട്ടർ മിൽക്ക്, നെയ്യ്, തൈര്, പനീർ, ദൂദ് പേഡ, ഐസ്ക്രീം, പാൽ അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

X
Top