ന്യൂഡല്‍ഹി: സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തി, മള്‍ട്ടിബാഗര്‍ റിട്ടേണ്‍ കൊയ്യുന്ന നിക്ഷേപകയാണ് ഡോളിഖന്ന. അവരുടെ പോര്‍ട്ട്‌ഫോളിയോ ഓഹരികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടക്കുന്നു. അതുകൊണ്ടുതന്നെ റീട്ടെയ്ല്‍ നിക്ഷേപകരുടെ റഡാറില്‍ അവയുണ്ട്.
മാത്രമല്ല, ലാഭം എപ്പോള്‍ ബുക്ക് ചെയ്യണമെന്ന് ചെന്നൈ ആസ്ഥാനമാക്കിയ ഈ നിക്ഷേപകയ്ക്ക് വ്യക്തമായി അറിയാം. ഡിസംബറിലവസാനിച്ച പാദത്തില്‍ ഡോളിഖന്ന നിക്ഷേപം കുറച്ച രണ്ട് പ്രധാന ഓഹരികളാണ് നിതിന്‍ സ്പിന്നേഴ്‌സിന്റേയും ദീപക് സ്പിന്നേഴ്‌സിന്റെയും. യഥാക്രമം 1.52 ശതമാനത്തില്‍ നിന്നും 1.39 ശതമാനമായും 1.21 ശതമാനത്തില്‍ നിന്നും 1.16 ശതമാനമായുമാണ് അവര്‍ ലാഭമെടുപ്പ് നടത്തിയത്.
ദീപക് സ്പിന്നേഴ്‌സ്
ഡിസംബറിലവസാനിച്ച പാദത്തില്‍ 83,263 ഓഹരികളാണ് കമ്പനിയില്‍ ഡോളി ഖന്നയ്ക്കുള്ളത്. രണ്ടാം പാദത്തില്‍ 86,763 ഓഹരികളുണ്ടായിരുന്ന സ്ഥാനത്താണിത്. അതായത് 3,500 എണ്ണം അഥവാ 0.05 ശതമാനം അവര്‍ വില്‍പന നടത്തി.
നിതിന്‍ സ്പിന്നേഴസ്
കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം, 7,79,793 എണ്ണം അഥവാ 1.39 ശതമാനം ഓഹരികളാണ് ഡിസംബര്‍ പാദത്തില്‍ ഡോളിഖന്നയുടെ പക്കലുള്ളത്. നേരത്തെയിത് 8,51,793 എണ്ണം അഥവാ 1.52 ശതമാനമായിരുന്നു. 72,000 എണ്ണം അഥവാ 0.13 ശതമാനം ഒക്ടോബര്‍ -ഡിസംബര്‍ കാലയവളവില്‍ വില്‍പന നടത്തി.
നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരികളാണ് ദീപക് സ്പിന്നേഴ്‌സും നിതിന്‍ സ്പിന്നേഴ്‌സും. ദീപക് സ്പിന്നേഴ്‌സ് 3 വര്‍ഷത്തില്‍ 300 ശതമാനവും നിതിന്‍ സ്പിന്നേഴ്‌സ് സമാനകാലയളവില്‍ 650 ശതമാനവും നേട്ടമുണ്ടാക്കി.