മുംബൈ: മുന്‍നിര നിക്ഷേപക, ചെന്നൈയില്‍ നിന്നുള്ള ഡോളിഖന്ന, ഇന്‍ഫ്രാ കമ്പനിയായ ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്സ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കി. സെപ്തംബറിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ 1.08 ശതമാനം അഥവാ 8,13,976 ഓഹരികളാണ് ഡോളി ഖന്നയുടെ പക്കലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ജെ കുമാര്‍ ഇന്‍ഫ്രപ്രൊജക്ട്‌സ്.
കമ്പനി ഓഹരി, 2022 ല്‍ 38 ശതമാനവും ഒരു വര്‍ഷത്തില്‍ 40 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. സ്മോള്‍ക്യാപ്പ് ഓഹരികളില്‍ നിക്ഷേപിച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ചെന്നൈയില്‍ നിന്നുള്ള ഡോളി ഖന്ന. നിക്ഷേപിച്ച ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ അവരുടെ പോര്‍ട്ട്ഫോളിയോ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.
നിലവില്‍ 25 ഓഹരികളില്‍ 501 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ക്കുള്ളത്. സെപ്തംബറിലവസാനിച്ച പാദത്തില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോമ്പണന്റ്‌സിലും ദീപക് സ്പിന്നേഴ്‌സിലും ഡോളിഖന്ന പങ്കാളിത്തം ഉയര്‍ത്തിയിരുന്നു.
യഥാക്രമം 1.10 ശതമാനം, 1.17 ശതമാനം ഓഹരികളാണ് ഈ കമ്പനികളില്‍ ഖന്നയ്ക്കുള്ളത്.