മുംബൈ: പ്രമോട്ടര്‍ ഗ്രൂപ്പായ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് ഓഫര്‍ ഫോര്‍ സെയ്ല്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ് ഓഹരി ബുധനാഴ്ച 8 ശതമാനം ഉയര്‍ന്നു. 52 ആഴ്ച ഉയരമായ 1700 രൂപയ്ക്ക് സമീപം 1650 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. 10.7 ലക്ഷം എണ്ണം അഥവാ 6 ശതമാനം ഓഹരികളാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് ഓഫര്‍ ഫോര്‍ സെയിലി (ഒഎഫ്എസ്) ലൂടെ വിറ്റഴിക്കുന്നത്.
ചൊവ്വാഴ്ച ചെറുകിട ഇതര നിക്ഷേപകര്‍ക്കായും ബുധനാഴ്ച ചെറുകിട നിക്ഷേപകര്‍ക്കായും ഒഎഫ്എസ് തുറന്നു. മാര്‍ക്കറ്റ് വിലയില്‍ നിന്നും 8.4 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കില്‍ അതായത് 1370 രൂപയിലാണ് ഓഹരി ഇഷ്യു ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള പ്രമുഖ നിക്ഷേപക ഡോളി ഖന്നയ്ക്ക് നിക്ഷേപമുള്ള കമ്പനി കൂടിയാണ് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്.
26 ശതമാനം ഓഹരികള്‍ അവര്‍ കൈവശം വയ്ക്കുന്നു. മൊത്തം നിക്ഷേപം 576.6 കോടി രൂപ. അടുക്കള, ചെറുകിട വീട്ടുപകരണ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്.
മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, ടേബിള്‍ ടോപ്പ് വെറ്റ് ഗ്രൈന്‍ഡറുകള്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍, പ്രഷര്‍ കുക്കറുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 540 ശതമാനം ഉയരാന്‍ കമ്പനി ഓഹരികള്‍ക്ക് സാധിച്ചു.