ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

എക്‌സ് ഡിവിഡന്റ് ദിനത്തില്‍ 52 ആഴ്ച ഉയരം കുറിച്ച് ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: എക്‌സ് ഡിവിഡന്റ് ദിനമായ ചൊവ്വാഴ്ച 52 ആഴ്ച ഉയരം രേഖപ്പെടുത്തിയ ഓഹരിയാണ് പോണ്ടി ഓക്‌സൈഡ്‌സിന്റേത്. 7.4 ശതമാനമുയര്‍ന്ന ഓഹരി 1368.80 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള നിക്ഷേപക ഡോളി ഖന്നയ്ക്ക് പങ്കാളിത്തമുള്ള കമ്പനി കൂടിയാണ് പോണ്ടി ഓക്‌സൈഡ്‌സ്.

ലാഭവിഹിതം
0.50 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.5 രൂപയാണ് കമ്പനി നിശ്ചയിച്ച ലാഭവിഹിതം. 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി. ബോണസ് ഓഹരിയുടെ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 29 ആണ്.

വില ചരിത്രം
കഴിഞ്ഞ ഒരാഴ്ചയില്‍ 40 ശതമാനമുയര്‍ന്ന ഓഹരിയാണ് പോണ്ടി ഓക്‌സൈഡ്‌സിന്റേത്. ഒരു മാസത്തില്‍ 100 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ആദായം നിക്ഷേപകന് സമ്മാനിച്ച സ്റ്റോക്ക് മൂന്ന് മാസത്തില്‍ 150 ശതമാനവും ഒരു വര്‍ഷത്തില്‍ 200 ശതമാനവും ഉയര്‍ന്നു. രണ്ട് വര്‍ഷത്തെ നേട്ടം 500 ശതമാനവും 10 വര്‍ഷത്തേത് 5700 ശതമാനവുമാണ്.

ഡോളി ഖന്ന നിക്ഷേപം
ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് 2,27,252 കമ്പനി ഓഹരികളാണ് ചെന്നൈയില്‍ നിന്നുള്ള പ്രമുഖ നിക്ഷേപക ഡോളി ഖന്ന കൈവശം വച്ചിരിക്കുന്നത്. 3.91 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.

കമ്പനി
1995 ല്‍ സ്ഥാപിതമായ പോണ്ടി ഓക്‌സൈഡ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് ചെന്നൈയില്‍ രണ്ട് സ്ഥാപനങ്ങളും ആന്ധ്രയിലെ റെനിഗുണ്ടയില്‍ ഒരു പ്ലാന്റും നടത്തുന്നു. ബാറ്ററി നിര്‍മ്മാതാക്കള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, പിവിസി എക്‌സ്ട്രൂഡ്, മോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവര്‍ക്കായി നിലവാരമുള്ള ലെഡ്, ലെഡ് അലോയ്കളും പിവിസി അഡിറ്റീവുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്.

X
Top