ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നേട്ടങ്ങളില്‍ അഭിരമിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയില്ല: ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണെങ്കിലും ബാഹ്യ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു. ധനമന്ത്രാലയം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

“മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യ തയ്യാറാണ്. എന്നിരുന്നാലും, നേട്ടങ്ങളില്‍ വിശ്രമിക്കാനോ കഠിനാധ്വാനത്തിലൂടെയും ബോധപൂര്‍വ്വവും നേടിയ സാമ്പത്തിക സ്ഥിരത ദുര്‍ബലപ്പെടുത്താനോ തയ്യാറാല്ല,” മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിതരണ ശൃംഖലയിലെ സര്‍ക്കാര്‍ നിക്ഷേപം അര്‍ത്ഥമാക്കുന്നത് ദീര്‍ഘകാലത്തില്‍ രാജ്യത്തിന് മികച്ച വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ്.

അതേസമയം ഭൗമ രാഷ്ട്രീയ സമ്മര്‍ദ്ദം, ആഗോള ധനകാര്യ സംവിധാനങ്ങളിലെ ചാഞ്ചാട്ടം, ആഗോള ഓഹരി വിപണിയിലെ തിരുത്തല്‍,എല്‍നിനോ,മിതമായ വ്യാപാര പ്രവര്‍ത്തനം തുടങ്ങിയ ബാഹ്യ ഘടകങ്ങള്‍ വളര്‍ച്ചയുടെ വേഗത തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.

2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദം വരെ വിദേശ ഡിമാന്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. എന്നാല്‍ അതിനുശേഷം ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം തടയുന്നതിനായി നിരക്കുയര്‍ത്തി. ഇതോടെ ഡിമാന്റ് ഇടിയുകയും അത് കയറ്റുമതിയെ ബാധിക്കുകയും ചെയ്തു.

അതേസമയം ചരക്ക് വിലയിലെ ഇടിവ് ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ സഹായകരമായി.മാക്രോ ഇക്കണോമിക് മാനേജ്മെന്റ് മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വീണ്ടെടുക്കല്‍ പാതയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്‍കി.

വളര്‍ച്ച ചക്രത്തിലെ നിര്‍ണായക ഘടകം കേന്ദ്രസര്‍ക്കാരിന്റെ അച്ചടക്കമുള്ള നിലപാടാണെന്ന് നിരീക്ഷിച്ച റിപ്പോര്‍ട്ട്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ധനക്കമ്മി (ജിഡിപിയുടെ ശതമാനം) കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി. ആഭ്യന്തര ഡിമാന്റാണ് വളര്‍ച്ചയുടെ ചാലക ശക്തി. ഗ്രാമീണ ഡിമാന്റ് വീണ്ടെടുപ്പിന്റെ പാതയിലാണെന്നും ധനമന്ത്രാലയം നിരീക്ഷിക്കുന്നു.

X
Top