സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആഗോള വിപണികളുടെ സ്വാധീനം പ്രകടം

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി നഷ്ടത്തിലായതെന്ന് മേത്ത ഇക്വിറ്റീസ്, സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. പ്രധാന സമ്പദ്വ്യവസ്ഥകളിലെ സാമ്പത്തിക വെല്ലുവിളികള്‍ നിക്ഷേപകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. ചൈനയുടെ മാന്ദ്യവും പലിശന നിരക്ക് വര്‍ദ്ധനവും ഏഷ്യന്‍ വിപണികളെ വേട്ടയാടുമ്പോള്‍ ഉയര്‍ന്ന നിരക്കിനുള്ള സാധ്യതയാണ് യുഎസ്,യൂറോപ്യന്‍ വിപണികളെ ബാധിക്കുന്നത്.

ഉയരുന്ന യുഎസ് ബോണ്ട് യീല്‍ഡ്, വിദേശ നിക്ഷേപകരെ യുഎസ് ഡോളറിലേയ്ക്ക് അടുപ്പിക്കുകയും ചെയ്യുന്നു. 19757 ഭേദിക്കുന്നത് വരെ സാങ്കേതികമായി നിഫ്റ്റിയില്‍ പ്രക്ഷുബ്ധത തുടരും, തപ്‌സെ അറിയിച്ചു. ബാങ്ക് നിഫ്റ്റിയുടെ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് 45100 ലെവലിലാണ്.

43365 സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കുന്നു. രൂപയുടെ ഇടിവ് , ഐടി ഓഹരികള്‍ക്ക് നേട്ടമാകുമെന്ന് അതേസമയം ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്ത അറിച്ചു. നിഫ്റ്റിയ്ക്ക് 19234 ല്‍ പിന്തുണ തേടേണ്ടതുണ്ട്.

മാത്രമല്ല 19625 ലെവലിന് മുകളില്‍ ക്ലോസ് ചെയ്യുകയും വേണം.എന്നാല്‍ മാത്രമേ ആരോഗ്യകരമായ പ്രവണത സ്ഥിരീകരിക്കാനാകൂ.

X
Top