
മുംബൈ: കഴിഞ്ഞ 17 മാസമായി അറ്റ വാങ്ങല്‍കാരായി തുടര്‍ന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഈ മാസം വില്‍പ്പനക്കാരായി മാറി. ഡിഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ 4200 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. 2021 മാര്‍ച്ചിനും 2022 ജൂലൈയ്ക്കും ഇടയില്‍ 3.67 ട്രില്യണ്‍ രൂപയിലധികം നിക്ഷേപിച്ച ശേഷം, ഓഗസ്റ്റ് ആരംഭം മുതല്‍, ഡിഐഐകള്‍ ഏകദേശം 4,283 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചുവെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) കണക്കുകള്‍ കാണിക്കുന്നു.
ഈ വര്‍ഷം ഇതുവരെ, ഏകദേശം 2.37 ട്രില്യണ്‍ രൂപയുടെ ഓഹരികളാണ് ഡിഐഐകള്‍ വാങ്ങിയത്. വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) പലായനം മൂലമുണ്ടായ നഷ്ടം നികത്താന്‍ ഇതോടെ സാധിച്ചു. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവാണ് വിദേശ നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റിയത്.
എഫ്‌ഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ 4.98 ബില്യണ്‍ ഡോളറിന്റെയും ജൂലൈയില്‍ 836 മില്യണ്‍ ഡോളറിന്റെയും ഓഹരികള്‍ വാങ്ങി. . ഈ വര്‍ഷം ഇതുവരെ 22.74 ബില്യണ്‍ ഡോളര്‍ ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്. പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ ഇപ്പോഴും പണപ്പെരുപ്പത്തോട് പോരാടിക്കൊണ്ടിരിക്കുന്നതിനാല്‍, എഫ്‌ഐഐകളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഇന്ത്യയായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി സൂചികകള്‍ ജൂണ്‍ മധ്യത്തിലെ ഏറ്റവും താഴ്ന്ന നിലകളില്‍ നിന്ന് തിരിച്ചുവരികയും ഏകദേശം 17% വീതം നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് സൂചികകളും നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോഴുള്ളത്. സെന്‍സെക്‌സ് 16.86 ശതമാനം അഥവാ 8,937 പോയിന്റും നിഫ്റ്റി 16.98 ശതമാനം അഥവാ 2,663 പോയിന്റും ഉയര്‍ന്നു.