ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡിഐഐ നിക്ഷേപം ആറ് മാസത്തെ ഉയരത്തില്‍

മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ (ഡിഐഐ)ഡിസംബര്‍ മാസ ഓഹരി നിക്ഷേപം ആറ് മാസത്തെ ഉയരത്തിലെത്തി. 24159 കോടി രൂപയുടെ അറ്റ വാങ്ങലാണ് ഡിഐഐകള്‍ കഴിഞ്ഞമാസം നടത്തിയത്. 2022 ല്‍ മൊത്തം 2.76 ട്രില്യണ്‍ രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

ഡിസംബറില്‍ ഇക്വിറ്റി മൂച്വല്‍ ഫണ്ടുകള്‍ 10,895 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ നവംബറില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) എക്കാലത്തേയും ഉയര്‍ന്ന നിക്ഷേപമാണ് നടത്തിയത്. 13,306 കോടി രൂപ.

വിപണി വരുത്തിയ തിരുത്തല്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ .ഡിസംബറില്‍ ഇരു ബെഞ്ച്മാര്‍ക്ക് സൂചികകളും 3.6 ശതമാനം ഇടിവ് നേരിട്ടിരുന്നു. 2022 തുടക്കം തൊട്ട് ശരാശരി 35000 കോടി രൂപ പ്രതിമാസ നിക്ഷേപം ഡിഐഐകള്‍ നടത്തിയിട്ടുണ്ട്.

2023 ലും ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്ന് ബോഫ സെക്യൂരിറ്റീസ് പറയുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ 20 ബില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

X
Top