ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധന

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം 36 ശതമാനം ഉയര്‍ന്നു. ജൂണ്‍ 15 ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം ഏപ്രിലില്‍ 1.32 കോടിയാണ്. 2023 ഏപ്രിലിലെ 1.29 കോടി യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനം വര്‍ദ്ധന.

ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ വിപണി വിഹിതം മെയില്‍ 390 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 61.3 ശതമാനമായി. ഏപ്രിലില്‍ 70 ബേസിസ് പോയിന്റും മാര്‍ച്ചില്‍ 90 ബേസിസ് പോയിന്റും ഫെബ്രുവരിയില്‍ 130 ബേസിസ് പോയിന്റും നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്. ചെലവ് കുറഞ്ഞ കാരിയറായ ഇന്‍ഡിഗോ 81.10 ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. 9.4 ശതമാനം വിപണി വിഹിതവുമായി എയര്‍ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി.

യാത്രക്കാരുടെ എണ്ണം 12.44 ലക്ഷം. വിസ്ത്താരയുടെ വിപണി വിഹിതം 30 ബേസിസ് പോയിന്റ് കൂടി 9 ശതമാനം. 11.95 ലക്ഷം യാത്രക്കാരെ വഹിക്കാന്‍ എയര്‍ലൈനിനായി.ടാറ്റയുടെ തന്നെ എയര്‍ഏഷ്യ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്താണ്.

7.9 ശതമാനമാണ് വിപണി വിഹിതം. വഹിച്ച യാത്രക്കാരുടെ എണ്ണം 10.41 ലക്ഷം. സ്പൈസ് ജെറ്റ് അഞ്ചാം സ്ഥാനത്ത്.

വിപണി വിഹിതം 5.4 ശതമാനം. വഹിച്ചത് 7.2 ലക്ഷം യാത്രക്കാരെ. പുതിയ കമ്പനിയായ ആകാശയുടെ വിപണി വിഹിതം 40 ബേരിസ് പോയിന്റ് കുറഞ്ഞു.

സ്പൈസ് ജെറ്റ്, വിസ്താര, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നിവയുടെ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപന്‍സി റേറ്റ് യഥാക്രമം 94.8 ശതമാനം, 93.2 ശതമാനം, 91.5 ശതമാനം, 90.1 ശതമാനം, 92.8 ശതമാനം എന്നിങ്ങനെയാണ്.അകാശ എയറിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ ഏപ്രിലിലെ 84.9 ശതമാനത്തില്‍ നിന്നും 91.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
10000 യാത്രക്കാര്‍ക്ക് 0.42 ശതമാനം തോതില്‍ 566 പരാതികളാണ് കഴിഞ്ഞമാസം ലഭിച്ചത്.

ആകാശ എയറിന്റേതാണ് മികച്ച ഓണ്‍-ടൈം പെര്‍ഫോര്‍മന്‍സ്. ഇന്‍ഡിഗോ,വിസ്താര,എയര്‍ ഏഷ്യ എന്നിവ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.

X
Top