കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്. കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.

വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്.

2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ്. കോൺഗ്രസ് ചേർന്നപ്പോഴാണ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.

X
Top