ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ക്ലാരിയന്റിന്റെ ലാൻഡ് ഓയിൽ ബിസിനസ്സ് ഏറ്റെടുക്കാൻ ഡോർഫ് കെറ്റൽ

മുംബൈ: ലോകത്തെ മുൻനിര സ്പെഷ്യാലിറ്റി കെമിക്കൽസ് ഉൽപ്പന്ന-സേവന കമ്പനിയായ ക്ലാരിയന്റിന്റെ നോർത്ത് അമേരിക്കൻ (നോറാം) ലാൻഡ് ഓയിൽ ബിസിനസ്സ് ഏറ്റെടുക്കാൻ ഒരുങ്ങി ഡോർഫ് കെറ്റൽ. ഇതിനായി ക്ലാരിയന്റുമായി ഒരു നിശ്ചിത കരാറിൽ ഏർപ്പെട്ടതായി മുംബൈ ആസ്ഥാനമായുള്ള കമ്പനി പ്രഖ്യാപിച്ചു.

റെഗുലേറ്ററി, മറ്റ് പതിവ് ക്ലോസിംഗ് വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമായി 2023 ന്റെ ആദ്യ പാദത്തിൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ ക്ലാരിയന്റിന്റെ നോറം ലാൻഡ് ഓയിൽ ബിസിനസ് 113 മില്യൺ ഡോളറിന്റെ വരുമാനം നേടിയിരുന്നു. അതിനാൽ ഈ ഏറ്റെടുക്കൽ ഡോർഫ് കെറ്റലിന് വളരെ പ്രയോജനം ചെയ്യും.

നിർദിഷ്ട ഇടപാടിൽ ക്ലാരിയന്റിന്റെ ലാൻഡ് ഓയിൽ ബിസിനസിന്റെ മുഴുവൻ ആസ്തികൾ, വടക്കേ അമേരിക്കയിലെ 170 ജീവനക്കാരുടെ ഒരു ടീം, ടെക്നോളജി പോർട്ട്ഫോളിയോ, കാലിഫോർണിയയിലെ ബേക്കേഴ്‌സ്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഊർജ സേവനങ്ങളുടെ സുപ്രധാനവും വളരുന്നതുമായ വിപണിയായ വടക്കേ അമേരിക്കയിലെ തങ്ങളുടെ തുടർ വളർച്ചയെ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് ഡോർഫ് കെറ്റൽ കെമിക്കൽസ് ഇന്ത്യ ചെയർമാൻ സുധീർ മേനോൻ പറഞ്ഞു. ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യയാണ് ഈ ഇടപാടിൽ ഡോർഫ് കെറ്റലിനെ ഉപദേശിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ ഓയിൽഫീൽഡ് കെമിക്കൽസ് ആൻഡ് സർവീസ് കമ്പനിയാണ് ഡോർഫ് കെറ്റൽ.

X
Top