കൊച്ചി: ഡോര്‍ഫ്-കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ഓഹരി ഒന്നിന് 5 രൂപ വീതം മുഖവിലയുള്ള 5000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് മൊത്തം ഐപിഒ ഉള്ളത്.
ഇതില്‍ 1500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.