കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അദാനി ഗ്രൂപ്പിനോട് ഉടൻ 5G പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം

മുംബൈ: ലൈസൻസ് നേടി രണ്ടുവർഷം കഴിഞ്ഞിട്ടും 5ജി (5G) ടെലികോം സേവനങ്ങൾ ആരംഭിക്കാത്ത അദാനി ഗ്രൂപ്പിനോട് (Adani Group) ഉടൻ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം.

2022 ഓഗസ്റ്റിൽ നടന്ന ലേലത്തിലായിരുന്നു 212 കോടി രൂപ ചെലവിട്ട് 26 ഗിഗാഹെട്സ് ബാൻഡ് 5ജി സ്പെക്ട്രം അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡേറ്റ നെറ്റ്‍വർക്സ് (Adani Data Networks) സ്വന്തമാക്കിയത്. സ്വകാര്യ ആവശ്യത്തിനുള്ള 5ജി നെറ്റ്‍വർക്ക് സജ്ജമാക്കാനാണ് സ്പെക്ട്രം വാങ്ങിയതെന്നും പൊതുജനങ്ങൾക്ക് സേവനം നൽകുന്ന ബിസിനസിലേക്ക് കടക്കില്ലെന്നും അദാനി വ്യക്തമാക്കിയിരുന്നു.

ലൈസൻസ് നേടി ഒരുവർഷത്തിനകം സേവനം ആരംഭിക്കാനുള്ള മിനിമം റോൾഔട്ട് ഒബ്ലിഗേഷൻസ് (MRO) ചട്ടം പാലിക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ല. നേരത്തേ നിരവധി തവണ ഇതുചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയം അദാനി ഡേറ്റ നെറ്റ്‍വർക്സിന് നോട്ടിസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

അതേസമയം, 5ജി സ്പെക്ട്രം അദാനി ഗ്രൂപ്പ് കേന്ദ്രത്തിന് തിരികെ നൽകിയേക്കുമെന്ന് സൂചനകളുണ്ടെന്ന് ഇതുസംബന്ധിച്ച മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

അദാനി ഗ്രൂപ്പിന് കീഴിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ പദ്ധതികൾ, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനായാണ് കമ്പനി 5ജി സ്പെക്ട്രം സ്വന്തമാക്കിയത്.

ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മുംബൈ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 5ജി സേവനം നൽകാനുള്ള ലൈസൻസും കമ്പനിക്കുണ്ട്. എംആർഒ ചട്ടം പാലിച്ചില്ലെങ്കിൽ കനത്ത പിഴയും ചട്ടം നിഷ്കർഷിക്കുന്നുണ്ട്.

ആദ്യ 13 ആഴ്ചകളിൽ ഓരോ ആഴ്ചയും ഒരുലക്ഷം രൂപവീതവും തുടർന്നുള്ള 13 ആഴ്ചകളിൽ ഓരോ ആഴ്ചയും രണ്ടുലക്ഷം രൂപ വീതവുമാണ് പിഴ. കാരണം കാണിക്കൽ നോട്ടിസ് നൽകിയശേഷമായിരിക്കും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ.

X
Top