ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഡോ ജോണ്‍സ്‌ കരടികളുടെ പിടിയില്‍

യുസിലെ മൂന്ന്‌ പ്രധാന ഓഹരി സൂചികകളില്‍ ഏറ്റവും പഴക്കം ചെന്ന ഡോ ജോണ്‍സ്‌ ഇന്‍സ്‌ട്രിയല്‍ ആവറേജ്‌ ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ 1.1 ശതമാനം ഇടിവ്‌ നേരിട്ട ഡോ ജോണ്‍സ്‌ ജനുവരിയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനം തിരുത്തല്‍ രേഖപ്പെടുത്തിയതോടെയാണ്‌ ബെയര്‍ മാര്‍ക്കറ്റ്‌ സ്ഥിരീകരിക്കപ്പെട്ടത്‌.

സൂചിക സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനം ഇടിവ്‌ നേരിടുമ്പോഴാണ്‌ ബെയര്‍ മാര്‍ക്കറ്റ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. യുഎസിലെ പല മുന്‍നിര ഓഹരികളും നേരത്തെ തന്നെ 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടിരുന്നു.

പണപ്പെരുപ്പത്തെ നേരിടാന്‍ പലിശനിരക്ക്‌ അടിക്കടി ഉയര്‍ത്തുന്ന യുഎസ്‌ ഫെഡറല്‍ റിസര്‍വിന്റെ നടപടി അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്ന ആശങ്കയാണ്‌ അവിടുത്തെ ഓഹരി വിപണിയെ ഭരിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച 0.75 ശതമാനം പലിശനിരക്ക്‌ വര്‍ധന പ്രഖ്യാപിച്ച യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ തുടര്‍ന്നും പലിശനിരക്ക്‌ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ്‌ നല്‍കിയത്‌.

എസ്‌&പി 500, നാസ്‌ഡാക്‌ എന്നീ മറ്റ്‌ യുഎസ്‌ ഓഹരി സൂചികകള്‍ നേരത്തെ തന്നെ 20 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടിരുന്നു. ഈ സൂചികകള്‍ ഇപ്പോള്‍ ജനുവരിയിലെ ഉയര്‍ന്ന നിലയില്‍ നിന്നും യഥാക്രമം 23 ശതമാനവും 32 ശതമാനവും താഴെയാണ്‌.

ടെക്‌നോളജി ഓഹരികള്‍ ഉള്‍പ്പെട്ട നാസ്‌ഡാക്‌ കനത്ത ഇടിവാണ്‌ നേരിട്ടത്‌. 30 ലാര്‍ജ്‌കാപ്‌ ഓഹരികള്‍ മാത്രമാണ്‌ ഡോ ജോണ്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. മറ്റ്‌ രണ്ട്‌ സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോ ജോണ്‍സിലെ ഓഹരികളുടെ എണ്ണം കുറവാണ്‌.

ഇന്ത്യന്‍ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും ഇതുവരെ ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നിട്ടില്ല. ഈ സൂചികകള്‍ ജനുവരിയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും എട്ട്‌ ശതമാനം താഴെയായാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

ഇന്ത്യന്‍ വിപണി വേറിട്ട പ്രകടനമാണ്‌ കാഴ്‌ച വെക്കുന്നത്‌. നിഫ്‌റ്റി ബാങ്ക്‌, ഓട്ടോ, എഫ്‌എംസിജി സൂചികകള്‍ ഈ മാസം എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു.

X
Top