കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡോ അഗര്‍വാള്‍സ്‌ ഹെല്‍ത്ത്‌കെയര്‍ ഐപിഒ ജനുവരി 29 മുതല്‍

നേത്ര പരിരക്ഷാ സേവന ദാതാക്കളായ ഡോ.അഗര്‍വാള്‍സ്‌ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി 29ന്‌ തുടങ്ങും. 3027 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌.

ജനുവരി 31വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 382-402 രൂപയാണ്‌ ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ഫെബ്രുവരി മൂന്നിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഫെബ്രുവരി അഞ്ചിന്‌ ഡോ.അഗര്‍വാള്‍സ്‌ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2727 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. കമ്പനിയില്‍ ഉയര്‍ന്ന ഓഹരി ഉടമസ്ഥതയുള്ള അര്‍വോണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌, ക്ലേമോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌, ഹൈപ്പീരിയോണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ തുടങ്ങിയ പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഒഎഫ്‌സ്‌ വഴി ഓഹരികള്‍ വില്‍ക്കും.

പ്രൊമോട്ടര്‍മാര്‍ക്ക്‌ കമ്പനിയില്‍ 37.73 ശതമാനം ഓഹരികളാണുള്ളത്‌. അര്‍വോണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ 12.44 ശതമാനവും ക്ലേമോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ 15.71 ശതമാനവും ഹൈപ്പീരിയോണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ 33.70 ശതമാനവും ഓഹരികള്‍ കൈവശം വെക്കുന്നു.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.അഗര്‍വാള്‍സ്‌ ഹെല്‍ത്ത്‌കെയര്‍ വിവിധ തരം നേത്ര പരിരക്ഷാ സേവനങ്ങളാണ്‌ നല്‍കുന്നത്‌. കമ്പനിയുടെ പ്രവര്‍ത്തനം പ്രധാനമായും ചെന്നൈ, ഹൈദരാബാദ്‌, ബംഗളൂരു തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലാണ്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 30.86 ശതമാനം വളര്‍ച്ചയോടെ 1332.15 കോടി രൂപയാണ്‌ കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 1017.98 കോടി രൂപയായിരുന്നു.

അതേ സമയം ലാഭം 1032.30 കോടി രൂപയില്‍ നിന്നും 95.05 കോടി രൂപയായി കുറഞ്ഞു. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 164 രൂപയാണ്‌ ഈ ഐപിഒയുടെ പ്രീമിയം. ഇത്‌ ഉയര്‍ന്ന ഇഷ്യു വിലയുടെ 41 ശതമാനമാണ്‌.

X
Top