Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

സ്ലേബാക്ക് ഫാർമയുമായി കരാർ ഒപ്പിട്ട് ഡോ. റെഡ്ഡീസ് ലാബ്‌സ്

കൊച്ചി: യു.എസിലെ ലുമിഫൈയുടെ പ്രൈവറ്റ് ലേബൽ പതിപ്പിനായുള്ള ഫസ്റ്റ്-ടു-ഫയൽ എഎൻഡിഎയിൽ പ്രത്യേക അവകാശം നേടുന്നതിന് സ്ലേബാക്ക് ഫാർമയുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റണിലെ ആസ്ഥാനമായുള്ള ഒരു പ്രത്യേക ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സ്ലേബാക്ക് ഫാർമ. ഇത് സങ്കീർണ്ണവും ഉയർന്ന മൂല്യമുള്ളതുമായ എഎൻഡിഎകളുടെ വികസനത്തിലും വാണിജ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കണ്ണിന്റെ ചുവപ്പ് ചികിത്സയ്ക്കായി കുറഞ്ഞ അളവിൽ ബ്രിമോനിഡിൻ ടാർട്രേറ്റ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ആദ്യത്തെ ഓവർ-ദി-കൌണ്ടർ (OTC) ഐ ഡ്രോപ്പാണ് ലൂമിഫൈ (ബ്രിമോനിഡിൻ ടാർട്രേറ്റ് ഒഫ്താൽമിക് സൊല്യൂഷൻ 0.025%). യു.എസിന് പുറത്ത് ഉത്പന്നം വിപണനം ചെയ്യാൻ ഈ ഈ കരാർ ഡോ. റെഡ്ഡിനെ അനുവദിക്കും.

ഈ ഉൽപ്പന്നം പട്ടേയ് വൺസ് ഡെയ്‌ലി റിലീഫ്, പട്ടേയ് ഡൈസ് ഡെയ്‌ലി റിലീഫ് എന്നിവയുടെ സ്വകാര്യ ലേബൽ പതിപ്പുകൾ ഉൾപ്പെടുന്ന ഐകെയർ വിഭാഗത്തിൽ ഡോ. റെഡ്ഡിയുടെ ഒടിസി ഉൽപ്പന്ന പോർട്ട്‌ഫോളിയോയെ വിപുലീകരിക്കാൻ സഹായിക്കും. അതേസമയം, ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാതാക്കളാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസ്. ആഗോള ജനറിക്‌സ്, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, സജീവ ചേരുവകൾ (PSAI) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ഒന്നാം പാദത്തിൽ മരുന്ന് കമ്പനിയുടെ ഏകീകൃത അറ്റാദായം 108% വർധിച്ച് 1,187.6 കോടി രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 3.96 ശതമാനം ഇടിഞ്ഞ് 4090.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top