ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡോ.റെഡ്ഡീസ് ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: പ്രതീക്ഷയ്ക്ക് വിരുദ്ധമായി മികച്ച സെപ്തംബര്‍ പാദഫലപ്രഖ്യാപനം നടത്തിയ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി വിപണിയില്‍ നേട്ടം കൊയ്തു. അര ശതമാനം ഉയര്‍ന്ന് 2233.70 ത്തിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 3 ശതമാനം വളര്‍ച്ച നേടാന്‍ ഓഹരിയ്ക്കായിരുന്നു.

രണ്ടാം പാദത്തില്‍ നികുതിയ്ക്ക് മുന്‍പുള്ള ലാഭം 1,113 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. അനലിസ്റ്റുകള്‍ ലാഭമിടിവ് പ്രതീക്ഷിച്ച സ്ഥാനത്താണിത്. മൊത്തം വരുമാനം 6306 കോടി രൂപയുമാക്കി.

വടക്കേ അമേരിക്കന്‍ വിപണിയിലെ വില്‍പന 48 ശതമാനം ഉയര്‍ത്തി 2,800 കോടി രൂപയാക്കി. ഇതോടെ ആഗോള ബ്രോക്കറേജ് സ്ഥാപനം മക്വാറി ലക്ഷ്യവില 4915 രൂപയാക്കി ഉയര്‍ത്തി. റവ്‌ലിമിഡ് ജനറക്കിന്റെ വില്‍പന വര്‍ദ്ധിക്കുന്നതിലൂടെ കമ്പനി ഇനിയും നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്ന് അവര്‍ പറയുന്നു.

5552 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് നൊമൂറ നല്‍കുന്നത്. മോര്‍ഗന്‍സ്റ്റാന്‍ലിയും സ്‌റ്റോക്കില്‍ ബുള്ളിഷാണ്.5,099 രൂപ നിശ്ചയിച്ച് ഓവര്‍ വെയ്റ്റ് റേറ്റിംഗാണ് അവര്‍ നല്‍കുന്നത്.

1984 ല്‍ രൂപം കൊണ്ട ഡോ.റെഡ്ഡീസ് ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്.(വിപണി മൂല്യം71355.08 കോടി രൂപ.) ഫാര്‍മസ്യൂട്ടിക്കല്‍സ്, ലൈസന്‍സ് ഫീസ്, പ്രവര്‍ത്തനവരുമാനം, സ്പെന്റ് കെമിക്കല്‍, സേവനങ്ങള്‍, സ്‌ക്കാര്‍പ്പ് എന്നിവയാണ് വരുമാന മാര്‍ഗ്ഗങ്ങള്‍.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 5215 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 6 ശതമാനം കൂടുതലാണ് ഇത്. നികുതി കഴിച്ചുള്ള 1187.60 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 108 ശതമാനം വര്‍ധനവാണ് കമ്പനി അറ്റാദായത്തില്‍ വരുത്തിയത്. 26.72 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 25.16 ഓഹരികള്‍ വിദേശ നിക്ഷേപകരും 24.79 ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top