കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡ്രീംഫോക്സ് സർവീസസിന് 13 കോടിയുടെ ലാഭം

മുംബൈ: ഓഹരി വിപണിയിലെ അരങ്ങേറ്റ ദിനത്തിൽ അതിന്റെ സാമ്പത്തിക ഫലങ്ങൾ വെളിപ്പെടുത്തി ഡ്രീംഫോക്സ് സർവീസസ്. 2022 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ കമ്പനി 13.4 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിക്ക് 1.4 കോടി രൂപയുടെ നഷ്ടമായിരുന്നു.

അതേസമയം പ്രസ്തുത പാദത്തിലെ ഡ്രീംഫോക്സിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 24.5 കോടി രൂപയിൽ നിന്ന് 160 കോടി രൂപയായി വർധിച്ചു. സമാനമായി കമ്പനിയുടെ ഇബിഐടിഡിഎ 19 കോടിയായി ഉയർന്നു. എയർപോർട്ട് സർവീസ് അഗ്രിഗേറ്ററായ ഡ്രീംഫോക്സ് സർവീസസിന്റെ ഓഹരികൾ അതിന്റെ ഐപിഒ ഇഷ്യൂ വിലയായ ₹326-നേക്കാൾ 56% പ്രീമിയത്തോടെ വിപണിയിൽ ശക്തമായ അരങ്ങേറ്റം കുറിച്ചു.

ലോഞ്ചുകൾ, ഭക്ഷണ പാനീയങ്ങൾ, സ്പാ, മീറ്റ് ആൻഡ് അസിസ്റ്റ് എയർപോർട്ട് ട്രാൻസ്ഫർ, ട്രാൻസിറ്റ് ഹോട്ടലുകൾ, ബാഗേജ് ട്രാൻസ്ഫർ സേവനങ്ങൾ തുടങ്ങിയ എയർപോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് കമ്പനി ഉപഭോക്താക്കൾക്ക് പ്രവേശനം നൽകുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ്.

X
Top