Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സംസ്ഥാനത്ത് നദികളിലെ മണൽ വാരൽ പുനരാരംഭിക്കും

സംസ്ഥാനത്തെ നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. 200 കോടി രൂപ സമാഹരിക്കും. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണൽവാരൽ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നദികളിലെ മണല്‍ വാരല്‍ 2016 മുതല്‍ നിലച്ചിരിക്കുകയാണ്.

നിയമനുസൃത നടപടികളോടെ ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം സാമ്പത്തികവര്‍ഷം മണല്‍വാരല്‍ പുനരാരംഭിക്കും.

മണല്‍ നിക്ഷേപമുള്ള മറ്റുനദികളില്‍ നിന്ന് ഘട്ടംഘട്ടമായി മണല്‍വാരല്‍ ആരംഭിക്കും. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാന്‍ കഴിയും. ഒപ്പം നദികളിലെ ജലംസഭരണശേഷി വര്‍ധിപ്പിക്കുകയും വെള്ളപ്പൊക്ക സാധ്യത കുറയുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് 10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കും.മാർച്ച് മുതൽ നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

മാര്‍ഗനിർദേശങ്ങള്‍ ഉടൻ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ച് അവസാനത്തോടെ മണല്‍വാരല്‍ തുടങ്ങുന്നത്.

ഈ വര്‍ഷം തന്നെ എല്ലാ നദിയിലും മണല്‍വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.

X
Top